ഓസ്‌ട്രേലിയയില്‍ നടക്കുന്ന വേള്‍ഡ് ലൈഫ് സേവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികവുകാട്ടാന്‍ അബ്ദുല്‍ ബാഷിത്ത്

കാസര്‍കോട്: ഓസ്‌ട്രേലിയയില്‍ നടക്കുന്ന വേള്‍ഡ് ലൈഫ് സേവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികവുകാട്ടാന്‍ മുഹമ്മദ് അബ്ദുല്‍ബാഷിത്ത്. മംഗളൂരു യേനപ്പോയ കോളേജിലെ രണ്ടാംവര്‍ഷ പി.യു.സി. വിദ്യാര്‍ത്ഥിയായ ബാഷിത്ത് കോപ്പയിലെ ഷംസി ഷാനിയത്തിന്റെയും മംഗളൂരു ബോളാറിലെ സൈനുദ്ദീന്‍ മുന്നയുടെയും മകനാണ്. അടുത്തിടെ നടന്ന ദിയു ബീച്ച് ഗെയിമില്‍ അഞ്ച് കി.മീ. ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. മുംബൈയില്‍ നടന്ന ഗേറ്റ് ഓഫ് ഇന്ത്യ അഞ്ച് കി.മീ. ഓട്ടത്തില്‍ വെള്ളിമെഡലും കൊച്ചി പെരിയാര്‍ നദിയില്‍ നടന്ന മത്സരത്തില്‍ സ്വര്‍ണ മെഡലും നേടിയിരുന്നു. വേള്‍ഡ് ലൈഫ് സേവിംഗ് […]

കാസര്‍കോട്: ഓസ്‌ട്രേലിയയില്‍ നടക്കുന്ന വേള്‍ഡ് ലൈഫ് സേവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികവുകാട്ടാന്‍ മുഹമ്മദ് അബ്ദുല്‍ബാഷിത്ത്. മംഗളൂരു യേനപ്പോയ കോളേജിലെ രണ്ടാംവര്‍ഷ പി.യു.സി. വിദ്യാര്‍ത്ഥിയായ ബാഷിത്ത് കോപ്പയിലെ ഷംസി ഷാനിയത്തിന്റെയും മംഗളൂരു ബോളാറിലെ സൈനുദ്ദീന്‍ മുന്നയുടെയും മകനാണ്. അടുത്തിടെ നടന്ന ദിയു ബീച്ച് ഗെയിമില്‍ അഞ്ച് കി.മീ. ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. മുംബൈയില്‍ നടന്ന ഗേറ്റ് ഓഫ് ഇന്ത്യ അഞ്ച് കി.മീ. ഓട്ടത്തില്‍ വെള്ളിമെഡലും കൊച്ചി പെരിയാര്‍ നദിയില്‍ നടന്ന മത്സരത്തില്‍ സ്വര്‍ണ മെഡലും നേടിയിരുന്നു. വേള്‍ഡ് ലൈഫ് സേവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളിലാണ് ബാഷിത്ത് പങ്കെടുക്കുന്നത്. 200 മീറ്റര്‍ ഒബ്സ്റ്റാക്കിള്‍ സ്വിം, 200 മീറ്റര്‍ സൂപ്പര്‍ ലൈഫ് സേവര്‍ തുടങ്ങിയ മത്സരങ്ങളിലാണ് പങ്കെടുക്കുക. രാജേഷ് ആന്റണി, യശോദ ഭണ്ഡാരി എന്നിവരുടെ കീഴിലാണ് ബാഷിത്ത് പരിശീലനം നടത്തുന്നത്. സഹോദരി ഷുറൈഫ ജാസ്മിന്‍ മംഗലാപുരത്ത് എം.എസ്.സി. കൗണ്‍സിലിംഗ് ചെയ്തുവരികയാണ്.

Related Articles
Next Story
Share it