പരീക്ഷയെഴുതാന്‍ പോകുകയായിരുന്ന ഉള്ളാള്‍ സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവിന് ഏഴുവര്‍ഷം കഠിനതടവ്

മംഗളൂരു: പരീക്ഷയെഴുതാന്‍ പോകുകയായിരുന്ന ഉള്ളാള്‍ സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി ഏഴു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കോട്ടേക്കര്‍ ഗ്രാമത്തിലെ ദേര്‍ലക്കട്ട സ്വദേശിയായ ഇര്‍ഫാന്‍ (28)നെയാണ് മംഗളൂരു സെഷന്‍സ് ആന്‍ഡ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി(ഒന്ന്) ഏഴുവര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം. ഇര്‍ഫാന്‍ പെണ്‍കുട്ടിയുമായി നേരത്തെ തന്നെ സൗഹൃദം സ്ഥാപിച്ചിരുന്നു. 2014 ആഗസ്റ്റില്‍ പെണ്‍കുട്ടിയെ പരീക്ഷ എഴുതാന്‍ കോളേജിലേക്ക് പോകുമ്പോള്‍ […]

മംഗളൂരു: പരീക്ഷയെഴുതാന്‍ പോകുകയായിരുന്ന ഉള്ളാള്‍ സ്വദേശിനിയായ കോളേജ് വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ യുവാവിനെ കോടതി ഏഴു വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. കോട്ടേക്കര്‍ ഗ്രാമത്തിലെ ദേര്‍ലക്കട്ട സ്വദേശിയായ ഇര്‍ഫാന്‍ (28)നെയാണ് മംഗളൂരു സെഷന്‍സ് ആന്‍ഡ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി(ഒന്ന്) ഏഴുവര്‍ഷം കഠിനതടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കണം.
ഇര്‍ഫാന്‍ പെണ്‍കുട്ടിയുമായി നേരത്തെ തന്നെ സൗഹൃദം സ്ഥാപിച്ചിരുന്നു. 2014 ആഗസ്റ്റില്‍ പെണ്‍കുട്ടിയെ പരീക്ഷ എഴുതാന്‍ കോളേജിലേക്ക് പോകുമ്പോള്‍ ഇര്‍ഫാന്‍ നടേക്കലില്‍ വച്ച് തടഞ്ഞുനിര്‍ത്തി കാറില്‍ തട്ടിക്കൊണ്ടുപോയി ചിക്കമംഗളൂരുവിലെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഉള്ളാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുക്കുകയും ഇര്‍ഫാന്‍ അറസ്റ്റിലാകുകയും ചെയ്തു. അന്നത്തെ പൊലീസ് ഇന്‍സ്പെക്ടര്‍ സവിത്ര തേജയുടെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെങ്കിട്ടരമണസ്വാമിയാണ് ഹാജരായത്.

Related Articles
Next Story
Share it