ഉഡുപ്പിയില്‍ ദമ്പതികള്‍ക്കൊപ്പം ഷെഡില്‍ താമസിക്കുകയായിരുന്ന രണ്ടരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി; കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ രക്ഷപ്പെടുത്തി, പ്രതി അറസ്റ്റില്‍

ഉഡുപ്പി: ഉഡുപ്പി ബാഗല്‍കോട്ടിലെ ഷെഡില്‍ ദമ്പതികള്‍ക്കൊപ്പം ഷെഡില്‍ താമസിക്കുകയായിരുന്ന രണ്ടരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി. കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയും പ്രതി അറസ്റ്റിലാകുകയും ചെയ്തു. അരുണ്‍-ഭാരതി ദമ്പതികളുടെ കുട്ടിയെയാണ് ഞായറാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയത്. ബാഗല്‍കോട്ട് കാരവാലി ബൈപാസിന് സമീപത്തെ ഷെഡിലാണ് ദമ്പതികളും കുട്ടിയും താമസിച്ചിരുന്നത്. രാവിലെ ദമ്പതികള്‍ക്ക് പരിചയമുള്ള ഒരാള്‍ ഷെഡിലെത്തുകയും കുട്ടിയെ പ്രഭാതഭക്ഷണം കഴിക്കാനാണെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും തിരിച്ചെത്തിയില്ല. ഏറെ നേരം അന്വേഷണം നടത്തിയിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും […]

ഉഡുപ്പി: ഉഡുപ്പി ബാഗല്‍കോട്ടിലെ ഷെഡില്‍ ദമ്പതികള്‍ക്കൊപ്പം ഷെഡില്‍ താമസിക്കുകയായിരുന്ന രണ്ടരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി. കേസെടുത്ത പൊലീസ് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തുകയും പ്രതി അറസ്റ്റിലാകുകയും ചെയ്തു. അരുണ്‍-ഭാരതി ദമ്പതികളുടെ കുട്ടിയെയാണ് ഞായറാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയത്.

ബാഗല്‍കോട്ട് കാരവാലി ബൈപാസിന് സമീപത്തെ ഷെഡിലാണ് ദമ്പതികളും കുട്ടിയും താമസിച്ചിരുന്നത്. രാവിലെ ദമ്പതികള്‍ക്ക് പരിചയമുള്ള ഒരാള്‍ ഷെഡിലെത്തുകയും കുട്ടിയെ പ്രഭാതഭക്ഷണം കഴിക്കാനാണെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. പിന്നീട് ഇരുവരും തിരിച്ചെത്തിയില്ല. ഏറെ നേരം അന്വേഷണം നടത്തിയിട്ടും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരുന്നതോടെ രക്ഷിതാക്കള്‍ ഉഡുപ്പി പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ ഉഡുപ്പിയില്‍ നിന്ന് സന്തേകട്ടിലേക്ക് പോകുന്ന ബസില്‍ കുട്ടിയുമായി കാരവാലി ജംഗ്ഷന്‍ ബസ് സ്റ്റോപ്പില്‍ നിന്ന് കയറുന്നതിന്റെ ദൃശ്യം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി കുംട്ട റെയില്‍വേ സ്റ്റേഷനില്‍ അവിടത്തെ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ കുട്ടിയെ കണ്ടെത്തുകയും കുട്ടിയെ തട്ടിക്കൊണ്ടുപോയ ബാഗല്‍കോട്ടെ പരശുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ പരശുവിനെയും കുട്ടിയെയും ഉഡുപ്പി സ്റ്റേഷനിലെത്തിച്ചു. തുടര്‍ന്ന് പരശുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഉഡുപ്പി പൊലീസ് നല്‍കിയ വിവരങ്ങള്‍ ഇപ്രകാരമാണ്-കാരവാലി ബൈപാസില്‍ നിന്ന് പരശു കുട്ടിയെ തട്ടിക്കൊണ്ടുപോയി സിറ്റി ബസ്സില്‍ കയറുകയും സാന്തേക്കട്ടയില്‍ ഇറങ്ങുകയും ചെയ്തു. സാന്തെകട്ടയില്‍ നിന്ന് കുട്ടിയെയും കൊണ്ട് പരശു ചുവന്ന നിറത്തിലുള്ള ബസില്‍ കയറിയതായി ഒരു സ്ത്രീ നല്‍കിയ വിവരം അനുസരിച്ച് ഉഡുപ്പി സിറ്റി പൊലീസ് ഇന്‍സ്പെക്ടര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടപടികള്‍ വേഗത്തിലാക്കി. പൊലീസ് സംഘം ബസ് കണ്ടുപിടിച്ച് കണ്ടക്ടറോട് വിവരം പറഞ്ഞു. കുംട്ടയിലെ സ്റ്റോപ്പില്‍ പരശു ഇറങ്ങിയെന്നാണ് കണ്ടക്ടര്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ വിവരം കുംട്ട പൊലീസിന് കൈമാറി. തുടര്‍ന്ന് ഭട്കല്‍, കുംട്ട, കാര്‍വാര്‍ എന്നിവിടങ്ങളില്‍ കുട്ടിയെയും പരശുവിനെയും കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ വ്യാപിപ്പിച്ചു. രാത്രിയോടെ കുംട്ട റെയില്‍വെസ്റ്റേഷനില്‍ പരശുവിനെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നു.

Related Articles
Next Story
Share it