മലയിടിഞ്ഞ് പാറക്കൂട്ടങ്ങള്‍ക്കടിയില്‍പെട്ട കോളേജ് വിദ്യാര്‍ഥിയെ മൂന്നുദിവസമായിട്ടും പുറത്തെടുക്കാനായില്ല; പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുന്നു

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ മലയിടിഞ്ഞ് പാറക്കൂട്ടങ്ങള്‍ക്കടിയില്‍പെട്ട കോളേജ് വിദ്യാര്‍ഥിയെ മൂന്നുദിവസമായിട്ടും പുറത്തെടുക്കാനായില്ല. ഉജൈര്‍ എസ്.ഡി.എം കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി കോഴ്‌സ് വിദ്യാര്‍ത്ഥിയായ സനത്ത് ഷെട്ടി (18)യെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. തിങ്കളാഴ്ച ബദാമനെ അബ്ബിയിലാണ് മലയിടിഞ്ഞ് വീണ് സനത്ത് ഷെട്ടി ഉരുണ്ടുവീണ പാറക്കൂട്ടങ്ങള്‍ക്കടിയില്‍പെട്ടത്. സനത്ഷെട്ടിയുടെ സുഹൃത്തുക്കള്‍ രക്ഷപ്പെട്ടിരുന്നു. അഗ്നിശമന സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും 150 ഓളം നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സനത് ഷെട്ടി പാറകള്‍ക്കിടയില്‍ അകപ്പെട്ട സ്ഥലത്ത് മണ്ണും ചെളിയും […]

മംഗളൂരു: ബെല്‍ത്തങ്ങാടിയില്‍ മലയിടിഞ്ഞ് പാറക്കൂട്ടങ്ങള്‍ക്കടിയില്‍പെട്ട കോളേജ് വിദ്യാര്‍ഥിയെ മൂന്നുദിവസമായിട്ടും പുറത്തെടുക്കാനായില്ല. ഉജൈര്‍ എസ്.ഡി.എം കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി കോഴ്‌സ് വിദ്യാര്‍ത്ഥിയായ സനത്ത് ഷെട്ടി (18)യെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. തിങ്കളാഴ്ച ബദാമനെ അബ്ബിയിലാണ് മലയിടിഞ്ഞ് വീണ് സനത്ത് ഷെട്ടി ഉരുണ്ടുവീണ പാറക്കൂട്ടങ്ങള്‍ക്കടിയില്‍പെട്ടത്. സനത്ഷെട്ടിയുടെ സുഹൃത്തുക്കള്‍ രക്ഷപ്പെട്ടിരുന്നു. അഗ്നിശമന സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും 150 ഓളം നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സനത് ഷെട്ടി പാറകള്‍ക്കിടയില്‍ അകപ്പെട്ട സ്ഥലത്ത് മണ്ണും ചെളിയും നിറഞ്ഞിരിക്കുകയാണ്. ഇത് നീക്കം ചെയ്യാതെ വിദ്യാര്‍ഥി അപകടത്തില്‍പെട്ട പാറക്കൂട്ടങ്ങള്‍ക്കരികിലെത്താനാകില്ല. ദുര്‍ഘടം നിറഞ്ഞ പ്രദേശമായതിനാല്‍ ജെസിബികള്‍ കൊണ്ടുവരാനും കഴിയുന്നില്ല. എം.എല്‍.എ ഹരീഷ് പൂഞ്ച, പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സന്ദേശ് പിജി, ആക്ടിംഗ് തഹസില്‍ദാര്‍ രമേഷ് ബാബു തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചുവരികയാണ്. സനത്തിന്റെ സഹോദരന്‍ ഷമിത്ത് ബെല്‍ത്തങ്ങാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles
Next Story
Share it