അക്ഷരങ്ങളെയും വായനയേയും സ്‌നേഹിച്ച അബ്ബാസ്ച

കാസര്‍കോട്ട് അധികം എഴുത്തുകാരില്ലാത്ത സമയത്താണ് അബ്ബാസ്ച എഴുത്തിന്റെയും വായനയുടേയും ലോകത്തേക്ക് വരുന്നത്. 1980 കാലഘട്ടങ്ങളില്‍ ചെമനാട്ടെയും പരിസരങ്ങളിലേയും പലരുടേയും മുഖച്ഛായയുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ് അബ്ബാസ് എഴുത്തിന്റെ ലോകത്തെത്തുന്നത്. നാടകങ്ങളിലൂടേയും ചെറുകഥകളിലൂടേയും അദ്ദേഹം ആവിഷ്‌ക്കരിച്ച കഥാപാത്രങ്ങളത്രയും ചുറ്റുമുള്ളവരായിരുന്നു. അക്കാലത്ത് കാസര്‍കോട്ടും പരിസരങ്ങളിലുമുള്ള ഒട്ടേറെ വിദ്യാലയങ്ങളില്‍ യുവജനോത്സവ വേദികളില്‍ തിളങ്ങിയത് അബ്ബാസ്ചയുടെ നാടകങ്ങളായിരുന്നു. എഴുത്തിനും വായനക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ അബ്ബാസ് മുസ്ലിം പശ്ചാത്തലമുള്ള ഒരുപിടി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ഈ കഥകളുടെ ഒരു സമാഹാരം 10 വര്‍ഷം മുമ്പ് […]

കാസര്‍കോട്ട് അധികം എഴുത്തുകാരില്ലാത്ത സമയത്താണ് അബ്ബാസ്ച എഴുത്തിന്റെയും വായനയുടേയും ലോകത്തേക്ക് വരുന്നത്. 1980 കാലഘട്ടങ്ങളില്‍ ചെമനാട്ടെയും പരിസരങ്ങളിലേയും പലരുടേയും മുഖച്ഛായയുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ചുകൊണ്ടാണ് അബ്ബാസ് എഴുത്തിന്റെ ലോകത്തെത്തുന്നത്. നാടകങ്ങളിലൂടേയും ചെറുകഥകളിലൂടേയും അദ്ദേഹം ആവിഷ്‌ക്കരിച്ച കഥാപാത്രങ്ങളത്രയും ചുറ്റുമുള്ളവരായിരുന്നു. അക്കാലത്ത് കാസര്‍കോട്ടും പരിസരങ്ങളിലുമുള്ള ഒട്ടേറെ വിദ്യാലയങ്ങളില്‍ യുവജനോത്സവ വേദികളില്‍ തിളങ്ങിയത് അബ്ബാസ്ചയുടെ നാടകങ്ങളായിരുന്നു. എഴുത്തിനും വായനക്കും ഒരുപോലെ പ്രാധാന്യം നല്‍കിയ അബ്ബാസ് മുസ്ലിം പശ്ചാത്തലമുള്ള ഒരുപിടി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. ഈ കഥകളുടെ ഒരു സമാഹാരം 10 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അഹ്‌മദ് മാഷുമായി നല്ല അടുപ്പമുണ്ടായിരുന്ന അബ്ബാസ്ച സാഹിത്യവേദിയുടെ സജീവ പ്രവര്‍ത്തനങ്ങളിലേക്ക് വന്നത് മാഷ് പ്രസിഡണ്ടായിരുന്ന കാലത്താണെന്ന് ഇപ്പോഴത്തെ സാഹിത്യവേദി പ്രസിഡണ്ട് റഹ്‌മാന്‍ തായലങ്ങാടി ഓര്‍ത്തെടുക്കുന്നു. ഏറെക്കാലം മസ്‌ക്കത്തില്‍ ജോലി ചെയ്തു. അവിടേയും വായനക്ക് കൂടുതല്‍ സമയം നീക്കിവെച്ചതുകൊണ്ട് ഉള്ള തൊഴിലും നഷ്ടപ്പെട്ടതായി അബ്ബാസ്ച സ്വകാര്യ സംഭാഷണങ്ങളില്‍ പറയാറുണ്ട്. കയ്യില്‍ കിട്ടുന്ന എല്ലാ വാരികകളും വരുത്തി വായിക്കുന്നതിന് പുറമെ ടൗണിലെ സിദ്ദീഖിന്റെയും പുസ്തകക്കടയില്‍ വരുന്ന മിക്ക പ്രസിദ്ധീകരണങ്ങളും അവിടെയിരുന്ന് കൊണ്ട് തന്നെ വായിച്ചു തീര്‍ക്കാനും സമയം കണ്ടെത്തി. ഉത്തരദേശം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മുബാറക് പ്രസുമായി നല്ല അടുപ്പം കാത്തുസൂക്ഷിച്ചിരുന്നതായി ഉത്തരദേശം മുന്‍ പത്രാധിപരും ഐഡിയല്‍ പ്രസ് ഉടമയുമായ റഹ്‌മാന്‍ച്ച ഓര്‍ക്കുന്നു. അന്ന് മാതൃഭൂമിക്ക് വേണ്ടി അഹ്‌മദ് മാഷെ സഹായിക്കുന്നതിനായി പ്രാദേശിക പത്ര പ്രവര്‍ത്തനവും നടത്തിയിരുന്നു.
അബ്ബാസ്ചയുടെ കയ്യക്ഷരമാണ് എടുത്തു പറയേണ്ടത്. ഉത്തരദേശത്തിലാണ് അദ്ദേഹത്തിന്റെ മിക്ക ലേഖനങ്ങളും വന്നത്. പ്രിന്റ് ചെയ്തതുപോലെയുള്ള അക്ഷരം നോക്കി കംപോസ് ചെയ്യുന്നത് എളുപ്പമായിരുന്നു. കയ്യക്ഷരത്തിന്റെ മേന്മകൊണ്ട് തന്നെ അവസാന നാളുകളില്‍ കെയര്‍വെല്‍ ആസ്പത്രിയില്‍ ജോലി നോക്കുമ്പോഴും റിക്കാര്‍ഡ് എഴുതിച്ചിരുന്നത് അബ്ബാസ്ചയെ കൊണ്ടായിരുന്നു. പ്രമേഹരോഗത്തില്‍ കുടുങ്ങി ഏതാനും മാസം മുമ്പ് ഒരു കാല്‍മുട്ടിന് താഴെവെച്ച് മുറിച്ച് നീക്കേണ്ടിവന്നപ്പോഴും വായനയെ കൈവിട്ടിരുന്നില്ല. രണ്ട് ദിവസം മുമ്പാണ് ഞാന്‍ അബ്ബാസ്ചയെ വിളിച്ചത്. കെയര്‍വെല്‍ ആസ്പത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് കാല്‍ മുറിച്ച് മാറ്റിയ വിവരം അറിയുന്നത്. അരമണിക്കൂറോളം സംസാരിച്ചതിന് ശേഷം നേരില്‍ കണ്ട് കുറേ സംസാരിക്കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. അത് സാധിക്കാതെ പോയി. അബ്ബാസ്ചക്ക് നിത്യശാന്തിനേരുന്നു.

Related Articles
Next Story
Share it