കാസര്‍കോട് നഗരസഭയെ ഇനി അബ്ബാസ് ബീഗം നയിക്കും

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍മാനായി മുസ്ലിംലീഗിലെ അബ്ബാസ് ബീഗം തിരഞ്ഞെടുക്കപ്പെട്ടു. ഇന്നുച്ചയോടെ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. നേരത്തെ ചെയര്‍മാനായിരുന്ന മുസ്ലിം ലീഗിലെ അഡ്വ. വി.എം മുനീര്‍ പാര്‍ട്ടിയിലെ ധാരണപ്രകാരം മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച് രാജിവെച്ചതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അബ്ബാസ് ബീഗവും ബി.ജെ.പിയിലെ പി. രമേശുമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. അബ്ബാസ് ബീഗത്തിന് 20ഉം രമേശിന് 14ഉം വോട്ടുകള്‍ ലഭിച്ചു. രണ്ട് സ്വതന്ത്രരും സി.പി.എം അംഗവും ആര്‍ക്കും […]

കാസര്‍കോട്: കാസര്‍കോട് നഗരസഭാ ചെയര്‍മാനായി മുസ്ലിംലീഗിലെ അബ്ബാസ് ബീഗം തിരഞ്ഞെടുക്കപ്പെട്ടു. ഇന്നുച്ചയോടെ നടന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്. നേരത്തെ ചെയര്‍മാനായിരുന്ന മുസ്ലിം ലീഗിലെ അഡ്വ. വി.എം മുനീര്‍ പാര്‍ട്ടിയിലെ ധാരണപ്രകാരം മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച് രാജിവെച്ചതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അബ്ബാസ് ബീഗവും ബി.ജെ.പിയിലെ പി. രമേശുമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. അബ്ബാസ് ബീഗത്തിന് 20ഉം രമേശിന് 14ഉം വോട്ടുകള്‍ ലഭിച്ചു. രണ്ട് സ്വതന്ത്രരും സി.പി.എം അംഗവും ആര്‍ക്കും വോട്ട് രേഖപ്പെടുത്താതെ അസാധുവാക്കി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാടാണ് അബ്ബാസിന്റെ പേര് നിര്‍ദ്ദേശിച്ചത്. മമ്മു ചാല പിന്താങ്ങി. പി. രമേശിന്റെ പേര് വരപ്രസാദാണ് നിര്‍ദ്ദേശിച്ചത്. ഉമ കടപ്പുറം പിന്താങ്ങി. റിട്ടേണിംഗ് ഓഫീസര്‍ ആദില്‍ മുഹമ്മദാണ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. 35-ാം വാര്‍ഡില്‍ നിന്നുള്ള മുസ്ലിംലീഗ് അംഗം സിയാന ഹനീഫിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം വോട്ട് ചെയ്യാന്‍ അനുമതി നല്‍കി. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അടക്കമുള്ളവര്‍ നഗരസഭാ ഹാളിലെത്തിയിരുന്നു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്ന അബ്ബാസ് ബീഗം നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ നിന്നുള്ള പ്രതിനിധിയാണ്.

Related Articles
Next Story
Share it