പള്ളിപ്പറമ്പില്‍ നിന്ന് മോഷണം പോയ ചന്ദനത്തടികള്‍ ഉപേക്ഷിച്ചനിലയില്‍; പ്രതികളെ കുറിച്ച് സൂചന

കാസര്‍കോട്: ബാവിക്കര ജുമാമസ്ജിദ് പറമ്പിലെ ഖബര്‍സ്ഥാനില്‍ നിന്ന് മോഷണം പോയ ചന്ദന മരത്തിന്റെ 18 കിലോയോളം തൂക്കം വരുന്ന തടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് ചന്ദനമരം മോഷണം പോയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് സംഘം പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ചെത്തി മിനുക്കിയ 18 കിലോയോളം വരുന്ന ചന്ദന ത്തടികള്‍ പള്ളിപ്പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം […]

കാസര്‍കോട്: ബാവിക്കര ജുമാമസ്ജിദ് പറമ്പിലെ ഖബര്‍സ്ഥാനില്‍ നിന്ന് മോഷണം പോയ ചന്ദന മരത്തിന്റെ 18 കിലോയോളം തൂക്കം വരുന്ന തടികള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ചയാണ് ചന്ദനമരം മോഷണം പോയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് സംഘം പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ചെത്തി മിനുക്കിയ 18 കിലോയോളം വരുന്ന ചന്ദന ത്തടികള്‍ പള്ളിപ്പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ഊര്‍ജ്ജിതമായി നടത്തുന്നതായും ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു. കാസര്‍കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എന്‍. അനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.എന്‍. രമേശന്‍, രാജു എം.പി., ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ഉമ്മര്‍ ഫാറൂഖ്, കെ.എം. ഖൈറുന്നിസ, എ.എ. രാജേഷ്, ഡ്രൈവര്‍മാരായ രാഹുല്‍ കെ., വിജിത്ത് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it