എബി ടര്‍ഫ് നാടിന് സമര്‍പ്പിച്ചു

ചട്ടഞ്ചാല്‍: കാസര്‍കോടിന്റെ കാല്‍പന്തുകളിക്ക് പുതിയ ഭൗതിക സാഹചര്യങ്ങളൊരുക്കി ഫുട്‌ബോള്‍ രംഗത്ത് പുത്തന്‍ താരോദയങ്ങളെ വളര്‍ത്തിയെടുക്കാന്‍ പൗരപ്രമുഖനും പി.ഡബ്ല്യു.ഡി കരാറുകാരനുമായ ബി. അബ്ബാസും മകന്‍ ബി. മുഹമ്മദ് അഹ്നാസും മാനേജിംഗ് പാര്‍ട്ട്ണര്‍മാരായി ചട്ടഞ്ചാലില്‍ നിര്‍മിച്ച എബി ടര്‍ഫ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് പാര്‍ട്ട്ണര്‍ ബി. മുഹമ്മദ് അഹ്നാസ് സ്വാഗതം പറഞ്ഞു. ടെക്‌സികോ തെക്കില്‍, മില്‍സിറ്റി ചട്ടഞ്ചാല്‍, ഗ്രീന്‍ സ്റ്റാര്‍ എതിര്‍ത്തോട്, ബാച്ചിലേര്‍സ് […]

ചട്ടഞ്ചാല്‍: കാസര്‍കോടിന്റെ കാല്‍പന്തുകളിക്ക് പുതിയ ഭൗതിക സാഹചര്യങ്ങളൊരുക്കി ഫുട്‌ബോള്‍ രംഗത്ത് പുത്തന്‍ താരോദയങ്ങളെ വളര്‍ത്തിയെടുക്കാന്‍ പൗരപ്രമുഖനും പി.ഡബ്ല്യു.ഡി കരാറുകാരനുമായ ബി. അബ്ബാസും മകന്‍ ബി. മുഹമ്മദ് അഹ്നാസും മാനേജിംഗ് പാര്‍ട്ട്ണര്‍മാരായി ചട്ടഞ്ചാലില്‍ നിര്‍മിച്ച എബി ടര്‍ഫ് നാടിന് സമര്‍പ്പിച്ചുകൊണ്ട് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. മാനേജിംഗ് പാര്‍ട്ട്ണര്‍ ബി. മുഹമ്മദ് അഹ്നാസ് സ്വാഗതം പറഞ്ഞു. ടെക്‌സികോ തെക്കില്‍, മില്‍സിറ്റി ചട്ടഞ്ചാല്‍, ഗ്രീന്‍ സ്റ്റാര്‍ എതിര്‍ത്തോട്, ബാച്ചിലേര്‍സ് പുത്തൂര്‍ എന്നീ ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ മത്സരം ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടും മുന്‍ പൊലീസ് ചീഫുമായ പി. ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂറും വാര്‍ഡ് മെമ്പര്‍ ഷംസുദ്ദീന്‍ തെക്കിലും സമ്മാനദാനം നിര്‍വഹിച്ചു. എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഷുക്കൂര്‍ നന്ദി പറഞ്ഞു.

Related Articles
Next Story
Share it