എ.ബി.ഡി ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു; സൂചന നല്‍കി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

കേപ്ടൗണ്‍: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി.ഡിവില്ലിയേഴ്‌സ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചന നല്‍കി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ താരം പാഡണിയുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ, മുന്‍ ദേശീയ ടീം നായകനും നിലവിലെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഡയറക്ടറുമായ ഗ്രെയിം സ്മിത്ത് ആണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്. 2018ലായിരുന്നു മിസ്റ്റര്‍ 360 ഡിഗ്രി എന്ന് വിളിക്കപ്പെടുന്ന താരം ദേശീയ ടീമില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. […]

കേപ്ടൗണ്‍: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി.ഡിവില്ലിയേഴ്‌സ് ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നുവെന്ന സൂചന നല്‍കി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. വെസ്റ്റിന്‍ഡീസിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ താരം പാഡണിയുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ, മുന്‍ ദേശീയ ടീം നായകനും നിലവിലെ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഡയറക്ടറുമായ ഗ്രെയിം സ്മിത്ത് ആണ് ഇതുസംബന്ധിച്ച് സൂചനകള്‍ നല്‍കിയത്.

2018ലായിരുന്നു മിസ്റ്റര്‍ 360 ഡിഗ്രി എന്ന് വിളിക്കപ്പെടുന്ന താരം ദേശീയ ടീമില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗടക്കം ചില ടി20 ലീഗ് ടൂര്‍ണമെന്റുകളില്‍ തുടര്‍ന്ന താരം മിന്നും പ്രകടനമാണ് കാഴ്ച വെക്കുന്നത്. സമീപകാലത്ത് താരം തന്നെ ടീമിലേക്ക് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

Related Articles
Next Story
Share it