തളങ്കര തെരുവത്ത് ജി.എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആസ്‌ക് തളങ്കര പുസ്തകങ്ങള്‍ നല്‍കി

തളങ്കര: തെരുവത്ത് ജി.എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആസ്‌ക് തളങ്കരയുടെ കീഴിലുള്ള ആസ്‌ക് കാരുണ്യ വഴി നോട്ട് പുസ്തകങ്ങള്‍ നല്‍കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആസ്‌ക് കാരുണ്യ വഴി പുസ്തകങ്ങള്‍ സ്‌കൂളിലേക്ക് കൈമാറുന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീറിന് ആസ്‌ക് തളങ്കര എക്‌സിക്യൂട്ടീവ് അംഗം അമീന്‍ നോട്ട് പുസ്തകങ്ങള്‍ കൈമാറി. പി.ടി.എ. പ്രസിഡണ്ടും വാര്‍ഡ് കൗണ്‍സിലറുമായ ആഫില ബഷീര്‍ അധ്യക്ഷത വഹിച്ചു. വി.എം. മുനീര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക് സ്‌നേഹ സമ്മാനമായി നല്‍കിയ ബാഗും വിതരണം ചെയ്തു. […]

തളങ്കര: തെരുവത്ത് ജി.എല്‍.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ആസ്‌ക് തളങ്കരയുടെ കീഴിലുള്ള ആസ്‌ക് കാരുണ്യ വഴി നോട്ട് പുസ്തകങ്ങള്‍ നല്‍കി. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആസ്‌ക് കാരുണ്യ വഴി പുസ്തകങ്ങള്‍ സ്‌കൂളിലേക്ക് കൈമാറുന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീറിന് ആസ്‌ക് തളങ്കര എക്‌സിക്യൂട്ടീവ് അംഗം അമീന്‍ നോട്ട് പുസ്തകങ്ങള്‍ കൈമാറി. പി.ടി.എ. പ്രസിഡണ്ടും വാര്‍ഡ് കൗണ്‍സിലറുമായ ആഫില ബഷീര്‍ അധ്യക്ഷത വഹിച്ചു.
വി.എം. മുനീര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക് സ്‌നേഹ സമ്മാനമായി നല്‍കിയ ബാഗും വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് അജിത എം.വി., ആസ്‌ക് തളങ്കര സെക്രട്ടറി ശിഹാബ് ഊദ്, വൈസ് പ്രസിഡണ്ട് ഫാറൂഖ്, ഷെരിഫ് കെ.ആര്‍., അധ്യാപകരായ ഷാജു ജോസഫ്, ലത പി.കെ., രമ പി.വി. സംബന്ധിച്ചു.

Related Articles
Next Story
Share it