മൊബൈല്‍ ഫോണിന് പിന്നാലെ സോഷ്യല്‍ മീഡിയയും ഉപേക്ഷിച്ച് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്‍

മുംബൈ: മൊബൈല്‍ ഫോണിന് പിന്നാലെ സോഷ്യല്‍ മീഡിയയും ഉപേക്ഷിച്ച് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്‍. സോഷ്യല്‍ മീഡിയകള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയാണെന്ന് ആമിര്‍ ഖാന്‍ ട്വീറ്റ് ചെയ്തു. തന്റെ പിറന്നാളിന് ആശംസ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് സോഷ്യല്‍ മീഡിയകള്‍ ഉപേക്ഷിക്കുന്ന കാര്യം അദ്ദേഹം അറിയിച്ചത്. സിനിമ വിശേഷങ്ങള്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെയ്ക്കുമെന്നും താരം പറഞ്ഞു. തന്റെ വരാനിരിക്കുന്ന ചിത്രം ലാല്‍ സിംഗ് ചദ്ദയുടെ റിലീസ് വരെ ഫോണ്‍ ഓഫ് ചെയ്യുമെന്ന് കഴിഞ്ഞ […]

മുംബൈ: മൊബൈല്‍ ഫോണിന് പിന്നാലെ സോഷ്യല്‍ മീഡിയയും ഉപേക്ഷിച്ച് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ഖാന്‍. സോഷ്യല്‍ മീഡിയകള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയാണെന്ന് ആമിര്‍ ഖാന്‍ ട്വീറ്റ് ചെയ്തു. തന്റെ പിറന്നാളിന് ആശംസ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിലാണ് സോഷ്യല്‍ മീഡിയകള്‍ ഉപേക്ഷിക്കുന്ന കാര്യം അദ്ദേഹം അറിയിച്ചത്.

സിനിമ വിശേഷങ്ങള്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെയ്ക്കുമെന്നും താരം പറഞ്ഞു. തന്റെ വരാനിരിക്കുന്ന ചിത്രം ലാല്‍ സിംഗ് ചദ്ദയുടെ റിലീസ് വരെ ഫോണ്‍ ഓഫ് ചെയ്യുമെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആമിര്‍ വ്യക്തമാക്കിയിരുന്നു. സെറ്റില്‍ ആയിരിക്കുമ്പോള്‍ മുതല്‍ കോള്‍ വരുന്നത് മൂലമുള്ള പ്രയാസം ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം എടുത്തതെന്നായിരുന്നു ആമിറിന്റെ വിശദീകരണം. ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാനേജര്‍ വഴി ആമിറിനെ ലഭ്യമാകുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

Related Articles
Next Story
Share it