പാട്ടുപാടി ആസ്വാദകരെ കയ്യിലെടുത്ത് ആധ്വിക് വൈറലായി

കാസര്‍കോട്: അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കമുള്ള ആസ്വാദകരെ കയ്യിലെടുത്ത് കുഞ്ഞുഗായകന്‍. 'ബാലേട്ടന്‍ മോളല്ലേടീ... നിന്നെ ഞാന്‍ ബാല്യത്തില്‍ കണ്ടതല്ലേ...' എന്ന ഗാനം ചുറ്റുംകൂടി നില്‍ക്കുന്ന കൂട്ടുകാരുടെ കൈകോര്‍ത്ത് പിടിച്ച് ആധ്വിക് രാജ് ആലപിച്ചപ്പോള്‍ അധ്യാപകരടക്കമുള്ള ആസ്വാദകരും ചുവടുവെച്ചു. കുഞ്ഞു കലാകാരന്റെ ആ നിഷ്‌ക്കളങ്ക പ്രകടനം കണ്ട് സോഷ്യല്‍ മീഡിയയും കയ്യടിക്കുകയാണ്. ലക്ഷത്തിലേറെ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. കാസര്‍കോട് പാണ്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിലാണ് ആധ്വിക് രാജ് മുഖ്യാതിഥിയായി എത്തി അവിസ്മരണീയ നിമിഷങ്ങളും ഹൃദ്യമായ പാട്ടും കൊണ്ട് […]

കാസര്‍കോട്: അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കമുള്ള ആസ്വാദകരെ കയ്യിലെടുത്ത് കുഞ്ഞുഗായകന്‍. 'ബാലേട്ടന്‍ മോളല്ലേടീ... നിന്നെ ഞാന്‍ ബാല്യത്തില്‍ കണ്ടതല്ലേ...' എന്ന ഗാനം ചുറ്റുംകൂടി നില്‍ക്കുന്ന കൂട്ടുകാരുടെ കൈകോര്‍ത്ത് പിടിച്ച് ആധ്വിക് രാജ് ആലപിച്ചപ്പോള്‍ അധ്യാപകരടക്കമുള്ള ആസ്വാദകരും ചുവടുവെച്ചു. കുഞ്ഞു കലാകാരന്റെ ആ നിഷ്‌ക്കളങ്ക പ്രകടനം കണ്ട് സോഷ്യല്‍ മീഡിയയും കയ്യടിക്കുകയാണ്. ലക്ഷത്തിലേറെ പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. കാസര്‍കോട് പാണ്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കലോത്സവത്തിലാണ് ആധ്വിക് രാജ് മുഖ്യാതിഥിയായി എത്തി അവിസ്മരണീയ നിമിഷങ്ങളും ഹൃദ്യമായ പാട്ടും കൊണ്ട് ഏവരെയും കയ്യിലെടുത്തത്. സദസിലേക്ക് ഇറങ്ങിവന്ന ആധ്വിക് സദസിലുണ്ടായിരുന്ന കുഞ്ഞു കൂട്ടുകാരെ ഒപ്പം ചേര്‍ത്ത് പാട്ടിനെ മധുരമുള്ളതാക്കി. ടീച്ചര്‍മാരും ആധ്വികിന്റെ പാട്ടിന് ചുവടുവച്ചതോടെ പാട്ടും പാട്ടുകാരനും ഞൊടിയിടകൊണ്ട് വൈറലായി. പാണ്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ രാജേഷ് നോയലാണ് ഹൃദ്യമായ ഈ നിമിഷങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പലരും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ബോവിക്കാനം എ.യു.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആധ്വിക്. നാടന്‍പാട്ട് കലാകാരന്‍ രാജേഷ് പാണ്ടിയുടെ മകനാണ്.

Related Articles
Next Story
Share it