കുന്താപുരത്ത് വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ നല്‍കണമെന്ന പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശം വിവാദത്തില്‍; അതിഥികളുടെ പട്ടിക മതിയെന്നും ആധാര്‍ കാര്‍ഡുകള്‍ വേണ്ടെന്നും ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍

കുന്താപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ കുന്താപുരത്ത് വിവാഹചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. 50 പേര്‍ക്ക് മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ നല്‍കണമെന്ന പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശം വിവാദമായി. വിവാഹത്തിന് ക്ഷണിക്കുന്നവര്‍ തന്നെയാണ് അതിഥികളുടെ ആധാര്‍കാര്‍ഡുകളുടെ കോപ്പികള്‍ ശേഖരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കേണ്ടതെന്നാണ് നിര്‍ദേശം. വിവാഹത്തില്‍ പങ്കെടുക്കുന്ന 50 പേര്‍ക്കുള്ള പാസ് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ നല്‍കും. ഈ പാസുള്ളവരെ മാത്രമേ വിവാഹഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. വിവാഹചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ […]

കുന്താപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ കുന്താപുരത്ത് വിവാഹചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കി. 50 പേര്‍ക്ക് മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പികള്‍ നല്‍കണമെന്ന പ്രാദേശിക ഭരണകൂടത്തിന്റെ നിര്‍ദേശം വിവാദമായി. വിവാഹത്തിന് ക്ഷണിക്കുന്നവര്‍ തന്നെയാണ് അതിഥികളുടെ ആധാര്‍കാര്‍ഡുകളുടെ കോപ്പികള്‍ ശേഖരിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കേണ്ടതെന്നാണ് നിര്‍ദേശം. വിവാഹത്തില്‍ പങ്കെടുക്കുന്ന 50 പേര്‍ക്കുള്ള പാസ് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ നല്‍കും. ഈ പാസുള്ളവരെ മാത്രമേ വിവാഹഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. വിവാഹചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ നോഡല്‍ ഓഫീസര്‍മാര്‍ പരിശോധനക്കെത്തും. പാസില്ലാത്ത ആളുകളുണ്ടെങ്കിലോ അതിഥികളുടെ എണ്ണം അനുവദിച്ചതിലും കൂടുതലുണ്ടെങ്കിലോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. പാസ് കിട്ടിയവരില്‍ വിവാഹത്തിന് പങ്കെടുക്കാന്‍ കഴിയാത്തവരുണ്ടെങ്കില്‍ പകരം ആളുകളെ ചടങ്ങില്‍ പങ്കെടുപ്പിക്കാനും അനുവാദമില്ല.
എന്നാല്‍ ആധാര്‍ കാര്‍ഡുകള്‍ ആവശ്യമില്ലെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ജി. ജഗദീഷ വ്യക്തമാക്കി. 50 അതിഥികളുടെ പട്ടിക മാത്രമേ നല്‍കാവൂ. അതിന്റെ അടിസ്ഥാനത്തില്‍ പാസുകള്‍ നല്‍കും. പാസ് നല്‍കുന്നതിന് ആധാര്‍ കാര്‍ഡുകള്‍ ആവശ്യപ്പെടരുതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it