എ.എ റഹീം സി.പി.എം രാജ്യസഭാ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം: ഡി.വൈ. എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ.എ റഹീം സി.പി.എം രാജ്യസഭാ സ്ഥാനാര്‍ഥിയാവും. യുവപ്രാതിനിധ്യം പരിഗണിച്ചാണ് റഹീമിനെ സി.പി.എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ജയ്ക്ക് സി. തോമസ്, എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും റഹീമിന്റെ പേര് തിരഞ്ഞെടുക്കുകയായിരുന്നു. എസ്.എഫ്.ഐയിലൂടെ വളര്‍ന്ന റഹീം 2011ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു. അന്ന് […]

തിരുവനന്തപുരം: ഡി.വൈ. എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് എ.എ റഹീം സി.പി.എം രാജ്യസഭാ സ്ഥാനാര്‍ഥിയാവും. യുവപ്രാതിനിധ്യം പരിഗണിച്ചാണ് റഹീമിനെ സി.പി.എം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ജയ്ക്ക് സി. തോമസ്, എസ്.എഫ്.ഐ ദേശീയ അധ്യക്ഷന്‍ വി.പി സാനു എന്നിവരുടെ പേരും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും റഹീമിന്റെ പേര് തിരഞ്ഞെടുക്കുകയായിരുന്നു. എസ്.എഫ്.ഐയിലൂടെ വളര്‍ന്ന റഹീം 2011ലെ കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു. അന്ന് വര്‍ക്കലയില്‍ സ്ഥാനാര്‍ത്ഥിയായ റഹീം വര്‍ക്കല കഹാറിനോട് തോറ്റിരുന്നു. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട്, കേന്ദ്രകമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാപ്രസിഡണ്ട്്, കേരളാസര്‍വകലാശാല സിന്‍ഡിക്കേറ്റംഗം, സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സി.പി.ഐ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാറിനെ ഇന്നലെ സി.പി.ഐ പ്രഖ്യാപിച്ചിരുന്നു.

Related Articles
Next Story
Share it