എ.എ.അബ്ദുല്‍ റഹ്മാന്‍ നിസ്വാര്‍ത്ഥ ജനസേവകന്‍-ടി.ഇ.അബ്ദുല്ല

കാസര്‍കോട്: നിസ്വാര്‍ത്ഥനായ ജനസേവകനായിരുന്നു എ.എ.അബ്ദുല്‍ റഹ്മാനെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല പറഞ്ഞു. ഏറ്റെടുത്ത കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിക്കുകയും നിരാലംബരോട് അനുകമ്പ പുലര്‍ത്തുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സദസ്സും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാജനറല്‍ സെകട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ,മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത്, […]

കാസര്‍കോട്: നിസ്വാര്‍ത്ഥനായ ജനസേവകനായിരുന്നു എ.എ.അബ്ദുല്‍ റഹ്മാനെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ല പറഞ്ഞു. ഏറ്റെടുത്ത കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിക്കുകയും നിരാലംബരോട് അനുകമ്പ പുലര്‍ത്തുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ സദസ്സും അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാജനറല്‍ സെകട്ടറി എ. അബ്ദുല്‍ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ,മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത്, ജനറല്‍ സെകട്ടറി അബ്ദുല്ല ക്കുഞ്ഞി ചെര്‍ക്കള, മുനിസിപ്പല്‍ചെയര്‍മാന്‍ വി.എം. മുനീര്‍, ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് സി.എ അബ്ദുല്ലക്കുഞ്ഞി, ഹനീഫ നെല്ലിക്കുന്ന്, ഖാലിദ് പച്ചക്കാട്, എം.എച്ച് ഖാദര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, അനസ് എതിര്‍ത്തോട്, ഹാരിസ് ചൂരി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, അഷ്ഫാഖ് തുരുത്തി, റഫീഖ് വിദ്യാനഗര്‍, ബീഫാത്തിമ്മ ഇബ്രാഹീം, സക്കീല മജീദ് പ്രസംഗിച്ചു. എ.എ.അസീസ് നന്ദി പറഞ്ഞു.

Related Articles
Next Story
Share it