ബായാര്‍: രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ വനത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ബായാര്‍ പെറുവാടി താലികജയിലെ മത്താടിന്റെ മകന് ഗോപാലന് (26) ആണ് മരിച്ചത്. ഗോപാലനെ ചൊവ്വാഴ്ച്ച രാത്രി മുതല്‍ കാണാനില്ലായിരുന്നു. ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരിച്ചിലിനിടെയാണ് വീടിന് സമീപത്തെ വനത്തിനുള്ളില്‍ ഇന്നലെ രാത്രി 10 മണിയോടെ മൃതദേഹം കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.