വിദ്യാനഗറിലെ ഹോട്ടലില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച് രക്ഷപ്പെട്ട യുവാവ് ഇരിട്ടിയില്‍ പിടിയില്‍

കാസര്‍കോട്: വിദ്യാനഗറിലെ ഹോട്ടലില്‍ ചായ കുടിക്കാന്‍ വന്നയാളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് ഇരിട്ടിയില്‍ പൊലീസ് പിടിയിലായി. ഇരിട്ടി സ്വദേശിയായ വിനീഷിനെ(21)യാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 5ന് രാവിലെ വിദ്യാനഗറില അമ്മ റസ്റ്റോറന്റില്‍ നിന്നാണ് വിനീഷ് പണവും മൊബൈല്‍ഫോണും മറ്റും മോഷ്ടിച്ചത്. ഈ ഹോട്ടലില്‍ നിന്ന് ചായ കുടിച്ച ആള്‍ കൈകഴുകാന്‍ പോകുമ്പോള്‍ മേശപ്പുറത്ത് മൊബൈല്‍ ഫോണും 1300 രൂപ, ആധാര്‍ കാര്‍ഡ് അടങ്ങിയ ബാഗും വെച്ചിരുന്നു. തിരികെ വന്നപ്പോള്‍ […]

കാസര്‍കോട്: വിദ്യാനഗറിലെ ഹോട്ടലില്‍ ചായ കുടിക്കാന്‍ വന്നയാളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് ഇരിട്ടിയില്‍ പൊലീസ് പിടിയിലായി. ഇരിട്ടി സ്വദേശിയായ വിനീഷിനെ(21)യാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 5ന് രാവിലെ വിദ്യാനഗറില അമ്മ റസ്റ്റോറന്റില്‍ നിന്നാണ് വിനീഷ് പണവും മൊബൈല്‍ഫോണും മറ്റും മോഷ്ടിച്ചത്.
ഈ ഹോട്ടലില്‍ നിന്ന് ചായ കുടിച്ച ആള്‍ കൈകഴുകാന്‍ പോകുമ്പോള്‍ മേശപ്പുറത്ത് മൊബൈല്‍ ഫോണും 1300 രൂപ, ആധാര്‍ കാര്‍ഡ് അടങ്ങിയ ബാഗും വെച്ചിരുന്നു. തിരികെ വന്നപ്പോള്‍ മേശപ്പുറത്ത് മൊബൈല്‍ഫോണും ബാഗും കണ്ടില്ല. ഒരാള്‍ ഹോട്ടലില്‍ നിന്ന് ഓടിമറയുന്നത് കാണുകയും ചെയ്തു. ഇതുസംബന്ധിച്ച് നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
എസ്.ഐ ഇ.അശോകന്‍, എ.എസ്.ഐ മനോജ്, സിവില്‍ പൊലീസ് ഓഫീസര്‍ ഷാജു എന്നിവരാണ് പ്രതിയെ ഇരിട്ടിയില്‍ നിന്ന് പിടികൂടിയത്.
തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. റിമാണ്ടിലായ പ്രതിയെ നാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. മുമ്പ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് 50,000 രൂപ കവര്‍ന്ന സംഭവത്തില്‍ വിനീഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിനീഷിനെതിരെ ബൈക്ക് മോഷണത്തിന് കേസുണ്ട്.

Related Articles
Next Story
Share it