സോമേശ്വരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

മംഗളൂരു: സോമേശ്വര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയിലെ സരസ്വതി കോളനിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്.സരസ്വതി കോളനിയിലെ വരുണ്‍(28)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സൂരജ് എന്നയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി കോല്യ ജോയ്‌ലാന്‍ഡ് സ്‌കൂളിന് സമീപം മദ്യപിക്കുകയായിരുന്ന സൂരജുമായും മറ്റ് രണ്ട് പേരുമായും വരുണ്‍ വഴക്കുകൂടിയിരുന്നു. തര്‍ക്കത്തിനിടെ സൂരജ് കഠാര കൊണ്ട് വരുണിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വരുണ്‍ തല്‍ക്ഷണം മരണപ്പെട്ടു. നാളുകളായി തുടരുന്ന ശത്രുതയാണ് […]

മംഗളൂരു: സോമേശ്വര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പരിധിയിലെ സരസ്വതി കോളനിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. ഇന്നലെ രാത്രിയാണ് ദാരുണമായ കൊലപാതകം നടന്നത്.
സരസ്വതി കോളനിയിലെ വരുണ്‍(28)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സൂരജ് എന്നയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി കോല്യ ജോയ്‌ലാന്‍ഡ് സ്‌കൂളിന് സമീപം മദ്യപിക്കുകയായിരുന്ന സൂരജുമായും മറ്റ് രണ്ട് പേരുമായും വരുണ്‍ വഴക്കുകൂടിയിരുന്നു. തര്‍ക്കത്തിനിടെ സൂരജ് കഠാര കൊണ്ട് വരുണിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വരുണ്‍ തല്‍ക്ഷണം മരണപ്പെട്ടു. നാളുകളായി തുടരുന്ന ശത്രുതയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. അക്രമത്തില്‍ മുന്‍ സോമേശ്വര്‍ ഗ്രാമപഞ്ചായത്ത് അംഗം രവിരാജിന് പരിക്കേറ്റു. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇതുമായി ബന്ധപ്പെട്ട വിഷയമാണോ അക്രമത്തിന് കാരണമെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Related Articles
Next Story
Share it