റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നിരവധി വാഹന മോഷണ കേസുകളില്‍ പ്രതിയായ മുളിയാര്‍ ബാലനടുക്കത്തെ ഉമര്‍ ഫാറൂഖി(23)നെ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രിയദര്‍ശന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം 9ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ബൈക്കാണ് കവര്‍ന്നത്. അനേഷണത്തിന്റെ ഭാഗമായി 20ലേറെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ […]

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നിരവധി വാഹന മോഷണ കേസുകളില്‍ പ്രതിയായ മുളിയാര്‍ ബാലനടുക്കത്തെ ഉമര്‍ ഫാറൂഖി(23)നെ ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ എം.പി ആസാദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ സര്‍വകലാശാല അസിസ്റ്റന്റ് പ്രിയദര്‍ശന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം 9ന് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്ത ബൈക്കാണ് കവര്‍ന്നത്. അനേഷണത്തിന്റെ ഭാഗമായി 20ലേറെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് പ്രതിയെ ആദൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
അനേഷണ സംഘത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്, പ്രേമരാജന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റഹീം, ഷൈജു വെള്ളൂര്‍, രജീഷ് കൊടക്കാട് എന്നിവരുമുണ്ടായിരുന്നു.

Related Articles
Next Story
Share it