സ്‌കൂട്ടറുമായി കടന്ന കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: തളങ്കരയിലെ ഹോട്ടലിന് മുന്നില്‍ വെച്ച് യുവാവിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് നശിപ്പിക്കുകയും താക്കോല്‍ കൈക്കലാക്കുകയും സ്‌കൂട്ടറുമായി കടന്നുകളയുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. തെരുവത്ത് സ്വദേശിയും ഉളിയത്തടുക്ക വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എച്ച്.എം ജാവിദ് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 16ന് രാത്രി അടുക്കത്ത്ബയലിലെ രാഗേഷ് തളങ്കരയിലെ ഹോട്ടലില്‍ നില്‍ക്കുന്നതിനിടെ ജാവിദ് ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും താക്കോല്‍ ബലമായി പിടിച്ചുവാങ്ങി സ്‌കൂട്ടറുമായി കടന്നുകളയുകയും ചെയ്തുവെന്നാണ് പരാതി. സ്‌കൂട്ടര്‍ പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാസര്‍കോട് […]

കാസര്‍കോട്: തളങ്കരയിലെ ഹോട്ടലിന് മുന്നില്‍ വെച്ച് യുവാവിന്റെ മൊബൈല്‍ ഫോണ്‍ എറിഞ്ഞ് നശിപ്പിക്കുകയും താക്കോല്‍ കൈക്കലാക്കുകയും സ്‌കൂട്ടറുമായി കടന്നുകളയുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. തെരുവത്ത് സ്വദേശിയും ഉളിയത്തടുക്ക വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എച്ച്.എം ജാവിദ് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 16ന് രാത്രി അടുക്കത്ത്ബയലിലെ രാഗേഷ് തളങ്കരയിലെ ഹോട്ടലില്‍ നില്‍ക്കുന്നതിനിടെ ജാവിദ് ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും താക്കോല്‍ ബലമായി പിടിച്ചുവാങ്ങി സ്‌കൂട്ടറുമായി കടന്നുകളയുകയും ചെയ്തുവെന്നാണ് പരാതി. സ്‌കൂട്ടര്‍ പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കാസര്‍കോട് എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it