സീതാംഗോളി: സ്കൂട്ടറില്‍ കടത്തിയ കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. നീര്ച്ചാല് മെനസ്സിനപ്പാറയിലെ റഫീഖി(20)നെയാണ് കാസര്‍കോട് എക്സൈസ് ആന്റ് എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി സീതാംഗോളി ടൗണില്‍ വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ സ്കൂട്ടര്‍ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് 80 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. നൗഷാദ്, വി.വി സുജിത്ത്, എ.കെ നസറുദ്ദീന്‍, സദാനന്ദന് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.