യൂത്ത്‌ലീഗ് കാലത്തിന് അനുയോജ്യമായ യുവജന പ്രസ്ഥാനം-എം.കെ മുനീര്‍

കാസര്‍കോട്: യുവജന വീര്യത്തെ വര്‍ഗീയതയില്‍ തളച്ചിടാന്‍ ബി.ജെ.പിയും രാഷ്ട്രീയ ചട്ടുകമാക്കാന്‍ സി.പി.എമ്മും മത്സരിക്കുമ്പോള്‍ ക്രിയാത്മക, സേവന പാതയില്‍ സമാനതകളില്ലാതെ മുന്നേറുന്ന യൂത്ത് ലീഗ് കാലത്തിന് അനുയോജ്യമായ യുവജന പ്രസ്ഥാനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ഫേസ് ടു ഫേസ് ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് പതാക ഉയര്‍ത്തി. പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ്‌നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ […]

കാസര്‍കോട്: യുവജന വീര്യത്തെ വര്‍ഗീയതയില്‍ തളച്ചിടാന്‍ ബി.ജെ.പിയും രാഷ്ട്രീയ ചട്ടുകമാക്കാന്‍ സി.പി.എമ്മും മത്സരിക്കുമ്പോള്‍ ക്രിയാത്മക, സേവന പാതയില്‍ സമാനതകളില്ലാതെ മുന്നേറുന്ന യൂത്ത് ലീഗ് കാലത്തിന് അനുയോജ്യമായ യുവജന പ്രസ്ഥാനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ഫേസ് ടു ഫേസ് ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത് പതാക ഉയര്‍ത്തി. പ്രസിഡണ്ട് സിദ്ധീഖ് സന്തോഷ്‌നഗര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്‌മാന്‍, എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, എം.എ.സമദ്, ഇസ്മായില്‍ വയനാട്, എ.കെ.എം അഷ്‌റഫ്, ആഷിഖ് ചെലവൂര്‍, പി.എം. മുനീര്‍ ഹാജി, മൂസ ബി. ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, ടി.ഡി. കബീര്‍, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കോളോട്ട്, ടി.എം ഇഖ്ബാല്‍, അബ്ബാസ് ബീഗം, ഇ.അബൂബക്കര്‍ ഹാജി, ഖാദര്‍ ചെങ്കള, അന്‍വര്‍ ചേരങ്കൈ, യൂസുഫ് ഉളുവാര്‍, നാസര്‍ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, അസീസ് കളത്തുര്‍, എം.എ.നജീബ്, എ.എ. ജലീല്‍, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, ഷഫീഖ് പി.ബി, നൗഫല്‍ തായല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it