ജില്ലാ ആസ്പത്രിക്ക് സമീപം ദേശീയപാതയിലെ ഡിവൈഡറില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: വര്‍ഷങ്ങള്‍ക്ക് കുഴല്‍കിണറില്‍ വീണ് മരിച്ച പ്രഫുലിന്റെ സഹോദരന്‍ രാഹുല്‍ദാസ്(24) വാഹനാപകടത്തില്‍ മരിച്ചു. ബല്ല ഈസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ പരേതനായ മോഹന്‍ദാന്റെയും ജില്ലാ ആസ്പത്രിയിലെ ജീവനക്കാരി വിനോദിനിയുടെയും മകനാണ്. രാഹുലിനോടൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് അരയിക്കടവിലെ സായന്തിനും അപകടത്തില്‍ പരിക്കേറ്റു. സായന്ത് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.ഞായറാഴ്ച രാത്രി എട്ടരയോടെ ജില്ലാ ആസ്പത്രിക്ക് സമീപത്താണ് അപകടം. ദേശീയപാതയില്‍ ഡിവൈഡറില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. രാഹുല്‍ദാസ് ഇന്ന് രാവിലെയാണ് മരിച്ചത്. കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനാണ് രാഹുല്‍. വിശാല്‍ മറ്റൊരു സഹോദരനാണ്.2006 ഏപ്രില്‍ […]

കാഞ്ഞങ്ങാട്: വര്‍ഷങ്ങള്‍ക്ക് കുഴല്‍കിണറില്‍ വീണ് മരിച്ച പ്രഫുലിന്റെ സഹോദരന്‍ രാഹുല്‍ദാസ്(24) വാഹനാപകടത്തില്‍ മരിച്ചു. ബല്ല ഈസ്റ്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തെ പരേതനായ മോഹന്‍ദാന്റെയും ജില്ലാ ആസ്പത്രിയിലെ ജീവനക്കാരി വിനോദിനിയുടെയും മകനാണ്. രാഹുലിനോടൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് അരയിക്കടവിലെ സായന്തിനും അപകടത്തില്‍ പരിക്കേറ്റു. സായന്ത് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രി എട്ടരയോടെ ജില്ലാ ആസ്പത്രിക്ക് സമീപത്താണ് അപകടം. ദേശീയപാതയില്‍ ഡിവൈഡറില്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. രാഹുല്‍ദാസ് ഇന്ന് രാവിലെയാണ് മരിച്ചത്. കൊറിയര്‍ സര്‍വ്വീസ് ജീവനക്കാരനാണ് രാഹുല്‍. വിശാല്‍ മറ്റൊരു സഹോദരനാണ്.
2006 ഏപ്രില്‍ 27നാണ് രാഹുല്‍ദാസിന്റെ സഹോദരന്‍ പ്രഫുല്‍ദാസ് കുഴല്‍കിണറില്‍ വീണ് മരിച്ചത്. അന്ന് താമസിച്ചിരുന്ന ജില്ലാ ആസ്പത്രിക്ക് മുന്നിലെ വാടക വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുഴല്‍കിണറില്‍ വീണാണ് പ്രഫുല്‍ മരിച്ചത്.

Related Articles
Next Story
Share it