ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി പിടിയിലായ യുവാവ് റിമാണ്ടില്‍

ബേക്കല്‍: ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാണ്ട് ചെയ്തു. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി റിയാസിനെ(27)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്.ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ കോട്ടക്ക് സമീപമുള്ള റിസോര്‍ട്ടില്‍ നിന്നും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍, സബ് ഇന്‍സ്‌പെക്ടര്‍ സാലിം. കെ എന്നിവരുടെ നേതൃത്വത്തിലാണ് റിയാസിനെ 75 ഗ്രാം എം.ഡി.എം.എയും 5 ഗ്രാം ഹാഷിഷുമായി […]

ബേക്കല്‍: ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാണ്ട് ചെയ്തു. കാഞ്ഞങ്ങാട് പടന്നക്കാട് സ്വദേശി റിയാസിനെ(27)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്.
ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ കോട്ടക്ക് സമീപമുള്ള റിസോര്‍ട്ടില്‍ നിന്നും ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്‍, സബ് ഇന്‍സ്‌പെക്ടര്‍ സാലിം. കെ എന്നിവരുടെ നേതൃത്വത്തിലാണ് റിയാസിനെ 75 ഗ്രാം എം.ഡി.എം.എയും 5 ഗ്രാം ഹാഷിഷുമായി അറസ്റ്റ് ചെയ്തത്. പിടികൂടിയ മയക്കുമരുന്നിന് നാല് ലക്ഷത്തിലേറെ രൂപ വിലമതിക്കുമെന്നും ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് റിയാസെന്നും പൊലീസ് പറഞ്ഞു. സബ് ഇന്‍സ്‌പെക്ടര്‍മാരായ രാമചന്ദ്രന്‍, ജോണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീര്‍ ബാബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മനോജ്, സുഭാഷ്, ദിലീദ്, നികേഷ്, നിഷാന്ത്, റിനീത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it