മംഗളൂരുവിലെ ധനകാര്യസ്ഥാപനത്തില്‍ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

മംഗളൂരു: മംഗളൂരുവിലെ ധനകാര്യസ്ഥാപനത്തില്‍ ജോലിക്ക് പോകാന്‍ വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. സൂറത്ത്കല്‍ മൂന്നാം ബ്ലോക്കിലെ ശിവാനി(20)യെയാണ് ജനുവരി 16 മുതല്‍ കാണാതായത്. മംഗളൂരുവിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ശിവാനി. ഓഫീസിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ശിവാനി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചുവന്നില്ല. കമ്പനിയിലെ മറ്റ് ജീവനക്കാരുടെ പക്കല്‍ പോലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ശിവാനിയുടെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സൂറത്ത്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it