പയ്യന്നൂര്‍: ഭര്‍തൃവീട്ടിലെ പീഡനം സംബന്ധിച്ച് സഹോദരന് ശബ്ദസന്ദേശമയച്ച യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കോറോം സ്വദേശിനി സുനീഷ(26)യെയാണ് ഭര്‍ത്താവ് വിജീഷിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനമേല്ക്കേണ്ടിവരുന്നതായി സുനീഷ സഹോദരന് വാട്സ്ആപില് അയച്ച ശബ്ദസന്ദേശത്തില്‍ അറിയിച്ചിരുന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്നാണ് യുവതിയുടെ ശബ്ദസന്ദേശം. ഈ സന്ദേശം പുറത്തുന്നതോടെ സുനിഷയുടെ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഗാര്‍ഹികപീഡനം സംബന്ധിച്ച് സുനീഷ ഒരാഴ്ച മുന്‍പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തില്ലെന്നാണ് ആരോപണം. പയ്യന്നൂര്‍ പൊലീസ് ഇരു കുടുംബക്കാരെയും വിളിച്ച് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയാണുണ്ടായത്. ഒന്നരവര്‍ഷം മുന്‍പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു.