ബന്ധുവീട്ടില്‍ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു; ഭര്‍ത്താവിനും മകള്‍ക്കും പരിക്ക്

ബദിയടുക്ക: ബന്ധുവീട്ടില്‍ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവതി മരിച്ചു. അപകടത്തില്‍ ഭര്‍ത്താവിനും രണ്ട് വയസുള്ള മകള്‍ക്കും പരിക്കേറ്റു. മാവിനക്കട്ട സോളാരിക്കണ്ടത്ത് ദിനേശിന്റെ ഭാര്യ അനുഷ(25)യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിയോടെ ദിനേശ് ഭാര്യ അനുഷയെയും രണ്ടുവയസുള്ള മകള്‍ ശിവന്യയെയും കൂട്ടി മാവിനക്കട്ടയില്‍ നിന്ന് ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. ഉബ്രംകള ഇറക്കത്തില്‍ എത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞു.തെറിച്ചുവീണ മൂന്നുപേരെയും ഉടന്‍ തന്നെ ചെങ്കള ഇ.കെ നായനാര്‍ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ അനുഷ മരണപ്പെടുകയായിരുന്നു.ഇതേ […]

ബദിയടുക്ക: ബന്ധുവീട്ടില്‍ പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് യുവതി മരിച്ചു. അപകടത്തില്‍ ഭര്‍ത്താവിനും രണ്ട് വയസുള്ള മകള്‍ക്കും പരിക്കേറ്റു. മാവിനക്കട്ട സോളാരിക്കണ്ടത്ത് ദിനേശിന്റെ ഭാര്യ അനുഷ(25)യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിയോടെ ദിനേശ് ഭാര്യ അനുഷയെയും രണ്ടുവയസുള്ള മകള്‍ ശിവന്യയെയും കൂട്ടി മാവിനക്കട്ടയില്‍ നിന്ന് ബൈക്കില്‍ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. ഉബ്രംകള ഇറക്കത്തില്‍ എത്തിയപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞു.
തെറിച്ചുവീണ മൂന്നുപേരെയും ഉടന്‍ തന്നെ ചെങ്കള ഇ.കെ നായനാര്‍ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ അനുഷ മരണപ്പെടുകയായിരുന്നു.
ഇതേ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദിനേശ് അപകടനില തരണം ചെയ്തു. കാസര്‍കോട്ട് സ്വകാര്യബസിലെ കണ്ടക്ടറാണ് ദിനേശ്. ശിവന്യയെ മംഗളൂരു ആസ്പത്രിയിലേക്ക് മാറ്റി. നെല്ലിക്കട്ട അബ്രക്കുഴിയിലെ പരേതനായ ജയന്റെയും വനിതയുടെയും മകളാണ് അനുഷ. സഹോദരങ്ങള്‍: ജയദീപ്, അശ്വിനി.

Related Articles
Next Story
Share it