നാസയില്‍ പ്രവേശനം ലഭിച്ച കാസര്‍കോടിന്റെ യുവ ശാസ്ത്രജ്ഞന്
ഒരു ഗ്രാമീണ ബാലന്റെ സ്വപ്നങ്ങള്‍ക്ക് നാസക്ക് മുകളിലും പറന്നെത്താന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വടക്കന്‍ കേരളത്തിലെ വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ഇബ്രാഹിം ഖലീല്‍. ബദിയടുക്കയിലെ അബ്ദുള്‍ മജീദ് പൈക്കയുടെയും സുബൈദ ഗോളിയടുക്കയുടെയും മകനായ ഇബ്രാഹിം ഗലീലിന്റെ പ്രാഥമിക വിദ്യാഭ്യാസം നാട്ടിലെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. ജര്‍മനിയിലെ പ്രശസ്തമായ റഹറ യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. 2015ല്‍ […]
ഒരു ഗ്രാമീണ ബാലന്റെ സ്വപ്നങ്ങള്‍ക്ക് നാസക്ക് മുകളിലും പറന്നെത്താന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വടക്കന്‍ കേരളത്തിലെ വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ഇബ്രാഹിം ഖലീല്‍. ബദിയടുക്കയിലെ അബ്ദുള്‍ മജീദ് പൈക്കയുടെയും സുബൈദ ഗോളിയടുക്കയുടെയും മകനായ ഇബ്രാഹിം ഗലീലിന്റെ പ്രാഥമിക വിദ്യാഭ്യാസം നാട്ടിലെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. ജര്‍മനിയിലെ പ്രശസ്തമായ റഹറ യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. 2015ല്‍ […]
ഒരു ഗ്രാമീണ ബാലന്റെ സ്വപ്നങ്ങള്‍ക്ക് നാസക്ക് മുകളിലും പറന്നെത്താന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് വടക്കന്‍ കേരളത്തിലെ വിദ്യാഭ്യാസപരമായി പിന്നോക്കം നില്ക്കുന്ന ബദിയടുക്ക ഗ്രാമപഞ്ചായത്തിലെ ഇബ്രാഹിം ഖലീല്‍. ബദിയടുക്കയിലെ അബ്ദുള്‍ മജീദ് പൈക്കയുടെയും സുബൈദ ഗോളിയടുക്കയുടെയും മകനായ ഇബ്രാഹിം ഗലീലിന്റെ പ്രാഥമിക വിദ്യാഭ്യാസം നാട്ടിലെ സര്‍ക്കാര്‍ സ്കൂളിലായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. ജര്‍മനിയിലെ പ്രശസ്തമായ റഹറ യൂണിവേഴ്സിറ്റിയില്‍ നിന്നും കമ്പ്യൂട്ടേഷന്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി.
2015ല്‍ ഇറ്റലിയിലെ പോളിടെക്നിക്ക് യൂണിവേഴ്സിറ്റി ഓഫ് ട്യൂറി ഗവേഷണ സ്കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തു. ഒന്നേകാല്‍ കോടി ഇന്ത്യന്‍ രൂപയുടെ മേരി ക്യൂറി സ്കോളര്‍ഷിപ്പിന് ഇബ്രാഹിം ഖലീല്‍ അര്‍ഹനായി. ഖലീലിനോടൊപ്പം ഈ സ്കോളര്‍ഷിപ്പിന് അര്‍ഹനായ മറ്റോരു വ്യക്തി എയറോസ്പേസ് രംഗത്തെ ഗവേഷകരില്‍ പ്രമുഖനായ പ്രൊഫസര്‍ ഇറാസ്മോ കരേരയാണ്. ഇവിടെ പി.എച്ച്.ഡി. ഗവേഷണം പൂര്‍ത്തിയാക്കാനിരിക്കെ ഇബ്രാഹിം ഖലീലിന്റെ ഗവേഷണ പ്രബന്ധങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയുടെ ശ്രദ്ധയില്‍പ്പെടുകയും ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഇബ്രാഹിം ഖലീലിന്റെ ഗവേഷണ ഫലങ്ങള്‍ നാസയുടെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യനാണ് നാസ ഇദ്ദേഹത്തെ ക്ഷണിച്ചത്. യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി സര്‍വ്വകലാശാലകളില്‍ ഈ സാങ്കേതിക വിദഗ്ദന്റെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. 2018ല്‍ നാസയുടെ ക്ഷണപ്രകാരം ഖലീലിന്റെ ഗവേഷണ ഫലങ്ങള്‍ അവരുടെ മുന്പില് അവതരിപ്പിച്ചു. തുടര്‍ന്ന് നാസ ഖലീലിന് പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് നല്കി. കോവിഡ് മഹാമാരി മൂലം യാത്രകള്‍ തടസ്സപ്പെട്ട ഖലീല്‍ കഴിഞ്ഞമാസം 18-ാം തീയ്യതി ശാസ്ത്രജ്ഞന്മാരുടെ സ്വപ്നകേന്ദ്രമായ അമേരിക്കയിലെ ക്ലിവെന്റിലെ നാസ ഗ്ലന്‍ റിസര്‍ച്ച് സെന്ററില്‍ പുതിയ ദൗത്യവുമായി ജോലിയില്‍ പ്രവേശിച്ചു.
ഗവേഷണത്തിന്റെ ഭാഗമായി ഇദ്ദേഹം ഫ്രാന്‍സ്, സ്പെയിന്, പോളണ്ട്, ഇംഗ്ലണ്ട്, യു.എസ്.എ., പോര്‍ച്ചുഗല്‍, നെതര്‍ലാന്റ്, മേഴ്സിഡോണിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടത്തെ റിസര്‍ച്ച് സെന്ററുകളില്‍ തന്റെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. യു.എസ്.എ. യിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണ്‍, സിയാറ്റില്‍ യൂണിവേഴ്സിറ്റി അടക്കം നാലോളം യുണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് റിസര്‍ച്ചറായി സേവനം അനുഷ്ഠിച്ചു. യുറോപ്പിലെയും, അമേരിക്കയിലെയും ലോക്പ്രശസ്തമായ നിരവധി സര്‍വ്വകലാശാലകളില്‍ വളര്‍ന്നു വരുന്ന ഈ സാങ്കേതിക വിദഗ്ദന്റെ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു. പി.എച്ച്.ഡി. ഗവേഷണത്തിനായി ഖലീല്‍ തെരഞ്ഞടുത്ത നസ്മത് എന്ന സോഫ്റ്റ് വേയര്‍ നാസയില്‍ അംഗീകരിക്കപ്പെടുകയും ആധുനിക ശാസ്ത്ര വിദ്യകള്‍ക്കായി നാസ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. നാസയിലേക്ക് എത്തിപ്പെടുന്നതിന് മുന്‍പ് യൂറോപ്പിലെയും അമേരിക്കയിലെയും യൂണിവേഴ്സിറ്റികളില്‍ തന്റെ പഠന പ്രബന്ധങ്ങള്‍ ഖലീല്‍ അവതരിപ്പിച്ചു. എയ്റോ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുക്കുകയും ലോക നിലവാരത്തിലുള്ള ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തിട്ടുണ്ട്.
2012-ല്‍ കാലിഫോര്‍ണിയയില്‍ നടന്ന എയ്റോ ഡിസൈന്‍ മത്സരത്തില്‍ ടീമിനെ നയിച്ചത് ഇബ്രാഹിം ഖലീലായിരുന്നു. 2011 ജൂലൈ മാസത്തില്‍ പോളണ്ടിലെ ടെക്നിക്കല്‍ ഇന്റേണ്‍ഷിപ്പ് നേടി. മേഴ്സിഡോണിയയില് നടന്ന ഇന്റര്‍ നാഷണല്‍ അസോസിയേഷന് ഫോര്‍ ടെക്നിക്കല്‍ എക്സ്പീരിയന്‍സ് കോണ്‍ഫറന്‍സിലും ഖലീല്‍ തന്നെയായിരുന്നു ടീം ലീഡര്‍.
ബിരുദ പഠനകാലത്ത് ഖലീല്‍ അവതരിപ്പിച്ച ശാസ്ത്ര പ്രബന്ധങ്ങള്‍ക്ക് ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികളില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്റ്റുഡന്‍സ് എക്സ്ചേഞ്ച് പ്രോഗ്രം, സ്റ്റുഡന്‍സ് കൗണ്‍സിലര്‍ ട്രഷറര്‍ (ജര്‍മ്മനി) എന്നിവയുടെ നേതൃസ്ഥാനത്ത് ഇബ്രാഹിം ഖലീല്‍ അവരോധിക്കപ്പെട്ടിരുന്നു. ഇന്ത്യ ഗവണ്മെന്റിന്റെ മിനിസ്റ്ററി ഓഫ് ഹ്യൂമണ്‍ റിസോഴ്സ് അപൂര്‍വ്വമായി നല്കുന്ന സ്കോളര്‍ഷിപ്പിന് ഖലീല്‍ അര്‍ഹനായിട്ടുണ്ട്. ജര്‍മ്മന്‍ നാഷണല്‍ സ്കോളര്‍ഷിപ്പ് പ്രോഗ്രാമിന്റെ വോളണ്ടറി സോഷ്യല്‍ വര്‍ക്ക് എന്‍ഗേജ്മെന്റ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ‘ഭാഷകള്‍ക്ക് പുറമെ ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നീ ഭാഷകളും നന്നായി കൈകാര്യം ചെയ്യുന്ന ഖലീല്‍ കംമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ അതിന്യൂതനങ്ങളായ സോഫ്റ്റ്വെയറുകള് കൈകാര്യം ചെയ്യുന്നതിലും പ്രാഗല്ഭ്യം തെളിയിച്ചുണ്ട്.
വിദ്യാഭ്യാസ പാരമ്പര്യം അധിക അവകാശപ്പെടാനില്ലാത്ത സാധാരണ കുടുബത്തില്‍ ജനിച്ച് കഠിന പരിശ്രമം കൊണ്ട് മാത്രം ശാസ്ത്ര സാങ്കേതിക ലോകത്തിന്റെ ഉന്നതിയിലേക്കുള്ള യാത്ര തുടരുന്ന ഇബ്രാഹിം ഖലീല്‍ പരിമിതമായ അക്കാദമിക്ക് ലക്ഷ്യം മുന്നില്‍ വെച്ച് അതിനായ് മാത്രം ജിവിതം തള്ളി നീക്കുന്ന നമ്മുടെ ശാസ്ത്ര യുവ തലമുറയ്ക്ക് പ്രചോദനം നല്കുന്ന മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്. പിതാവ് അബ്ദുള്‍ മജീദ് 40 വര്‍ഷത്തോളം സൗദ്യ അറേബ്യയില്‍ ആയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് മരിച്ചുപോയ പിതാവിന്റെ സ്വപ്നമാണ് മകന് യാഥാര്‍ത്ഥ്യമാക്കിയത്. സഹോദരന് മഷൂദ് ദുബായില്‍ ജോലിചെയ്യുന്നു. സഹോദരി ഡോ. മന്‍ഷിദ ഓസ്ട്രിയയിലുമാണ്.
30 വര്‍ഷത്തെ നീണ്ട പരിശ്രമത്തിനുശേഷം സാധാരണ ഗതിയില്‍, അപ്രാപ്യമെന്ന് തോന്നിക്കുന്ന ലോക ബഹിരാകാശ കേന്ദ്രമായ നാസയിലേക്ക് ഗവേഷണം നടത്താന്‍ ഭാഗ്യം ലഭിച്ച ഇബ്രാഹിം ഖലീലിന് ഇനിയും വിജയങ്ങള്‍ കൈവരിക്കാന്‍ സാധിക്കട്ടെയെന്ന പ്രാര്‍ത്ഥനയിലാണ് കുടുംബവും നാട്ടുകാരും. ലോകം അംഗീകരിക്കുന്ന മറ്റൊരു വലിയ നേട്ടവുമായി ഇബ്രാഹിം ഖലീല്‍ വരുന്നതിനായി നമുക്ക് കാത്തിരിക്കാം-പ്രാര്‍ത്ഥിക്കാം.