ചന്ദ്രയാന്‍-3 ദൗത്യത്തില്‍ പങ്കാളിയായ കാസര്‍കോട്ടെ യുവശാസ്ത്രജ്ഞന് ബംഗളൂരുവില്‍ കുഴഞ്ഞുവീണുമരിച്ചു
കാസര്‍കോട്: ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം തീര്‍ത്ത, രാജ്യത്തിന്റെ അഭിമാന നേട്ടമായ ചന്ദ്രയാന്‍-3 ദൗത്യത്തില്‍ പങ്കാളിയായ കാസര്‍കോട്ടെ യുവ ശാസ്ത്രജ്ഞന് ബംഗളൂരുവില്‍ കുഴഞ്ഞുവീണുമരിച്ചു. ബംഗളൂരു ഐ.എസ്.ആര്.ഒയിലെ യുവ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍-3 പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ പ്രൊജക്ട് മാനേജറുമായ ചൂരി സൂര്ളു സ്വദേശി കെ. അശോക് (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബംഗളൂരുവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെയോടെ നാട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷം പാറക്കട്ടയിലെ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും. ചന്ദ്രയാന്‍-3 ദൗത്യത്തിലടക്കം പങ്കാളിയായ […]

കാസര്‍കോട്: ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം തീര്‍ത്ത, രാജ്യത്തിന്റെ അഭിമാന നേട്ടമായ ചന്ദ്രയാന്‍-3 ദൗത്യത്തില്‍ പങ്കാളിയായ കാസര്‍കോട്ടെ യുവ ശാസ്ത്രജ്ഞന് ബംഗളൂരുവില്‍ കുഴഞ്ഞുവീണുമരിച്ചു. ബംഗളൂരു ഐ.എസ്.ആര്.ഒയിലെ യുവ ശാസ്ത്രജ്ഞനും ചന്ദ്രയാന്‍-3 പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ പ്രൊജക്ട് മാനേജറുമായ ചൂരി സൂര്ളു സ്വദേശി കെ. അശോക് (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ബംഗളൂരുവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു. മൃതദേഹം ഇന്ന് രാവിലെയോടെ നാട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ശേഷം പാറക്കട്ടയിലെ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും. ചന്ദ്രയാന്‍-3 ദൗത്യത്തിലടക്കം പങ്കാളിയായ അശോകന്റെ ഓരോ നേട്ടവും നാട്ടുകാര്‍ അഭിമാനത്തോടെയാണ് കണ്ടിരുന്നത്. അതിനിടെയാണ് ആകസ്മിക വിയോഗമുണ്ടാകുന്നത്. കൂഡ്ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്കൂള്‍, കാസര്‍കോട് ഗവ. കോളേജ്, പെരിയ ഗവ. പോളിടെക്നിക് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അതിനിടെയാണ് തിരുവനന്തപുരം ഐ.എസ്.ആര്.ഒയില്‍ ട്രെയിനിയായി പ്രവേശിക്കുന്നത്. തുടര്‍ന്ന് ബംഗളൂരു ഐ.എസ്.ആര്.ഒയില്‍ ജോലി ലഭിച്ചു. അതിനിടെ ബംഗളൂരുവില്‍ തന്നെ ഈവനിംഗ് കോളേജില്‍ ബി.ടെക് പൂര്‍ത്തിയാക്കുകയായിരുന്നു.
പരേതനായ പുട്ടണ്ണയുടേയും നാഗവേണിയുടേയും മകനാണ്. ഐ.എസ്.ആര്.ഒയില്‍ തന്നെ ശാസ്ത്രജ്ഞയായ മഹാരാഷ്ട്ര സ്വദേശിനി മഷയാകാണ് ഭാര്യ. റയാന്‍സ്, ഹിയ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: സീതാരാമ, പുഷ്പലത, ജലജാക്ഷി, പത്മനാഭ, ഭവാനി, രോഹിത്, ദീക്ഷിത്.