അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല; മലിനജലത്തില്‍ ഇരുന്ന് യുവാവിന്റെ ഒറ്റയാള്‍ സമരം

കുമ്പള: കുമ്പള ടൗണിന്റെ ഹൃദയഭാഗത്ത് എട്ടുമാസക്കാലമായി കെട്ടിക്കിടക്കുന്ന മലിനജലം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മലിനജലത്തില്‍ ഇരുന്ന് യുവാവിന്റെ ഒറ്റയാള്‍ സമരം. കുണ്ടങ്കാരടുക്കയിലെ ഇര്‍ഷാദ് ചാക്കോയാണ് സമരം നടത്തിയത്. ഇന്ന് രാവിലെ 11.30ഓടെ ആരംഭിച്ച സമരം ഉച്ചയ്ക്ക് 12.30 വരെ നീണ്ടുനിന്നു. മാലിന്യം നീക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. കുമ്പള ടൗണില്‍ ആറുവരിപ്പാതയുടെ പ്രവൃത്തി നടക്കുമ്പോള്‍ അവിടെയുള്ള ഓവുചാലുകള്‍ മുഴുവന്‍ പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ കുമ്പള ടൗണില്‍ മാലിന്യം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ എട്ടുമാസമായി […]

കുമ്പള: കുമ്പള ടൗണിന്റെ ഹൃദയഭാഗത്ത് എട്ടുമാസക്കാലമായി കെട്ടിക്കിടക്കുന്ന മലിനജലം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മലിനജലത്തില്‍ ഇരുന്ന് യുവാവിന്റെ ഒറ്റയാള്‍ സമരം. കുണ്ടങ്കാരടുക്കയിലെ ഇര്‍ഷാദ് ചാക്കോയാണ് സമരം നടത്തിയത്. ഇന്ന് രാവിലെ 11.30ഓടെ ആരംഭിച്ച സമരം ഉച്ചയ്ക്ക് 12.30 വരെ നീണ്ടുനിന്നു. മാലിന്യം നീക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. കുമ്പള ടൗണില്‍ ആറുവരിപ്പാതയുടെ പ്രവൃത്തി നടക്കുമ്പോള്‍ അവിടെയുള്ള ഓവുചാലുകള്‍ മുഴുവന്‍ പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ കുമ്പള ടൗണില്‍ മാലിന്യം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ എട്ടുമാസമായി കെട്ടിക്കിടക്കുകയാണ്. ഇതുസംബന്ധിച്ച് വ്യാപാരികളും നാട്ടുകാരും നിരവധി തവണ പഞ്ചായത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
മലിനജലം ഒഴുക്കുന്നുവെന്ന് ആരോപിച്ച് ഒരു ഹോട്ടല്‍ പൂട്ടിച്ചുവെങ്കിലും രണ്ടു ദിവസത്തിന് ശേഷം അതുതുറന്നു. കുമ്പള ടൗണിലെ കെട്ടിടങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറന്തള്ളുന്ന മലിനജലമാണ് ഓവുചാലുകള്‍ ഇല്ലാത്തത് കാരണം കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ മാലിന്യങ്ങള്‍ ഒഴുകി സമീപത്തെ ഹോട്ടലുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കയറിയിരുന്നു. റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മലിനജലത്തില്‍ ചവിട്ടി പോകേണ്ടിവരുന്നു. വാഹനങ്ങളില്‍ വരുന്നവര്‍ക്കും ഈ ദുരിതം അനുഭവിക്കേണ്ടിവരുന്നുണ്ട്.

Related Articles
Next Story
Share it