പിതാവിന്റെ മരണത്തെ തുടര്‍ന്ന് കാണാതായയുവാവ് കിണറ്റില്‍ മരിച്ച നിലയില്‍

ബദിയടുക്ക: പിതാവിന്റെ മരണത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കാട്ടുകുക്കെ അടുക്കം അബ്രാജെയിലെ യതീശന്‍(35) ആണ് മരിച്ചത്. യതീശന്റെ പിതാവ് ഈശ്വരനായക്(65) രണ്ട് മാസക്കാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. പിതാവിനെ പരിചരിച്ചിരുന്നത് യതീശനാണ്. ഈശ്വരനായക് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ മരണപ്പെട്ടു. യതീശന്റെ മാതാവ് പാര്‍വതി മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു.ഭാര്യ മരിച്ച ദു:ഖത്തിലാണ് ഈശ്വരനായക് അസുഖബാധിതനായത്. പിതാവിന്റെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ഒരുക്കത്തിനിടെ യതീശനെ കാണാതായി. ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും യതീശനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യതീശന്റെ […]

ബദിയടുക്ക: പിതാവിന്റെ മരണത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള കാട്ടുകുക്കെ അടുക്കം അബ്രാജെയിലെ യതീശന്‍(35) ആണ് മരിച്ചത്. യതീശന്റെ പിതാവ് ഈശ്വരനായക്(65) രണ്ട് മാസക്കാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. പിതാവിനെ പരിചരിച്ചിരുന്നത് യതീശനാണ്. ഈശ്വരനായക് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ മരണപ്പെട്ടു. യതീശന്റെ മാതാവ് പാര്‍വതി മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു.
ഭാര്യ മരിച്ച ദു:ഖത്തിലാണ് ഈശ്വരനായക് അസുഖബാധിതനായത്. പിതാവിന്റെ മൃതദേഹം സംസ്‌ക്കരിക്കാനുള്ള ഒരുക്കത്തിനിടെ യതീശനെ കാണാതായി. ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും യതീശനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യതീശന്റെ സഹോദരന്‍ പുരുഷോത്തമനായകും ബന്ധുക്കളുമാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം സംസ്‌ക്കരിച്ചത്. ഇതിന് ശേഷം യതീശന് വേണ്ടി പുരുഷോത്തമനായകും ബന്ധുക്കളും തിരച്ചില്‍ തുടര്‍ന്നെങ്കിലും ഫലമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. തിരച്ചിലിനിടെ വീട്ടില്‍ നിന്ന് അല്‍പ്പം മാറി കെഡുക്കാറില്‍ റോഡരികില്‍ യതീശന്റെ ഫോണ്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടു. പരിശോധന തുടര്‍ന്നതോടെ റോഡിന് അല്‍പ്പം അകലെയുള്ള കിണറ്റില്‍ യതീശന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്നലെ വൈകിട്ട് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പിതാവിന്റെ മരണത്തോടെ യതീശന്‍ അതീവ ദു:ഖിതനായിരുന്നുവെന്നും യുവാവ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാകാമെന്നും പൊലീസ് പറഞ്ഞു.
പുഷ്പലത, ആശാകുമാരി തുടങ്ങിയവര്‍ യതീശന്റെ സഹോദരിമാരാണ്.

Related Articles
Next Story
Share it