ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പെരിയ: പുതുവര്‍ഷ തുടക്കത്തില്‍ പെരിയാട്ടടുക്കത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെരിയാട്ടടുക്കത്തെ ചെരുമ്പ റഫീഖാണ് (37)മരിച്ചത്. നേരത്തെ പ്രവാസിയായിരുന്ന റഫീഖ് പിന്നീട് നാട്ടിലെത്തി കൂലിപ്പണി ചെയ്ത് വരികയായിരുന്നു. ഉത്സവ, ഉറൂസ് പരിസരങ്ങളില്‍ ചന്ത നടത്തിയിരുന്നു. വിസ ലഭിച്ച് കുവൈറ്റിലേക്ക് പോകുന്നതിനായി ജനുവരി അഞ്ചിന് വിമാന ടിക്കറ്റ് എടുത്തിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം […]

പെരിയ: പുതുവര്‍ഷ തുടക്കത്തില്‍ പെരിയാട്ടടുക്കത്ത് ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പെരിയാട്ടടുക്കത്തെ ചെരുമ്പ റഫീഖാണ് (37)മരിച്ചത്. നേരത്തെ പ്രവാസിയായിരുന്ന റഫീഖ് പിന്നീട് നാട്ടിലെത്തി കൂലിപ്പണി ചെയ്ത് വരികയായിരുന്നു. ഉത്സവ, ഉറൂസ് പരിസരങ്ങളില്‍ ചന്ത നടത്തിയിരുന്നു. വിസ ലഭിച്ച് കുവൈറ്റിലേക്ക് പോകുന്നതിനായി ജനുവരി അഞ്ചിന് വിമാന ടിക്കറ്റ് എടുത്തിരുന്നു. അതിനിടെയാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പെരിയട്ടടുക്കം, കുണിയ പള്ളിയിലും ലീഗ് ഓഫീസിലും ക്ലബ്ബിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അവസാന നോക്ക് കാണാന്‍ വന്‍ ജനാവലിയെത്തി. ഹമീദിന്റെയും പരേതയായ ഫാത്തിമയുടെയും മകനാണ്. ഭാര്യ:സുബൈദ. മക്കള്‍: റിസ്‌വാന, സായിദ്, റാസിക്ക് (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഖൈറുന്നിസ, സുമയ്യ, ഷാഹിന. മയ്യത്ത് ചെരുമ്പ രിഫായിയ്യാ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.