വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: സ്‌കൂള്‍ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നായന്മാര്‍മൂലയിലെ ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിലെ ജീവനക്കാരനും എടനാട് യൂരംബയല്‍ ജി.കെ നഗര്‍ സ്വദേശിയുമായ അവിനാഷ് (21) ആണ് മരിച്ചത്. 19ന് രാവിലെ വിദ്യാനഗറിന് സമീപം ഉദയഗിരിയിലായിരുന്നു അപകടം. പൊവ്വലിലെ ജോലി സ്ഥലത്തേക്ക് പോവുന്നതിനിടെയാണ് അപകടം ഉണ്ടായത്. അനില്‍ കുമാറിന്റെയും പ്രേമയുടെയും മകനാണ് അവിനാഷ്. അഭിലാഷ്, അജയ്, അജിത് എന്നിവര്‍ സഹോദരങ്ങളാണ്. അപകടവുമായി ബന്ധപ്പെട്ട് വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it