സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവും മരിച്ചു. ദേശീയപാതയില്‍ ചെമ്മട്ടംവയല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനു മുന്നില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അമ്പലത്തറ പൂതങ്ങാനം വട്ടക്കയത്തെ സുജിത്ത് (28) ആണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ പുതുക്കൈയിലെ ചെരക്കര നാരായണന്‍ നായര്‍ (70) സംഭവദിവസം രാത്രി തന്നെ മരി ച്ചിരുന്നു. പരിക്കേറ്റ ചെറുവത്തൂര്‍ സ്വദേശി പി. സിറാജുദ്ദീന്‍, പറക്കളായി ചേമന്തോട് സ്വദേശി ഹരിപ്രസാദ് എന്നിവര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വട്ടക്കയത്തൈ സുധാകരന്റെയും പ്രേമയുടെയും […]

കാഞ്ഞങ്ങാട്: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവും മരിച്ചു. ദേശീയപാതയില്‍ ചെമ്മട്ടംവയല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനു മുന്നില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അമ്പലത്തറ പൂതങ്ങാനം വട്ടക്കയത്തെ സുജിത്ത് (28) ആണ് മരിച്ചത്. സംഭവത്തില്‍ പരിക്കേറ്റ പുതുക്കൈയിലെ ചെരക്കര നാരായണന്‍ നായര്‍ (70) സംഭവദിവസം രാത്രി തന്നെ മരി ച്ചിരുന്നു. പരിക്കേറ്റ ചെറുവത്തൂര്‍ സ്വദേശി പി. സിറാജുദ്ദീന്‍, പറക്കളായി ചേമന്തോട് സ്വദേശി ഹരിപ്രസാദ് എന്നിവര്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വട്ടക്കയത്തൈ സുധാകരന്റെയും പ്രേമയുടെയും മകനാണ് സുജിത്ത്. സഹോദരി: സൂര്യ.

Related Articles
Next Story
Share it