തൃക്കരിപ്പൂരില്‍ മര്‍ദ്ദനമേറ്റ യുവാവ് തീവണ്ടി തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: ഇന്നലെ രാത്രി ഒരു സംഘത്തിന്റെ മര്‍ദ്ദനമേറ്റ യുവാവിനെ പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ കൊയാങ്കര നോര്‍ത്തിലെ ജനാര്‍ദ്ദനന്റെ മകന്‍ അഭിജിത്ത് (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ രാമവില്യം ഗേറ്റിനും ചക്രപാണി അമ്പലത്തിനു മിടയിലാണ് മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ സംശയമുള്ളതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി കൊയോങ്കരയില്‍ നടന്ന സൈക്കിള്‍ ഓട്ടത്തിനിടെ ഒരു സംഘം അഭിജിത്തിനെ അക്രമിച്ചിരുന്നു. തലക്ക് മരപ്പലക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്തെ ഒരു […]

കാഞ്ഞങ്ങാട്: ഇന്നലെ രാത്രി ഒരു സംഘത്തിന്റെ മര്‍ദ്ദനമേറ്റ യുവാവിനെ പുലര്‍ച്ചെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ കൊയാങ്കര നോര്‍ത്തിലെ ജനാര്‍ദ്ദനന്റെ മകന്‍ അഭിജിത്ത് (24) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ രാമവില്യം ഗേറ്റിനും ചക്രപാണി അമ്പലത്തിനു മിടയിലാണ് മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ സംശയമുള്ളതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. ഇന്നലെ രാത്രി കൊയോങ്കരയില്‍ നടന്ന സൈക്കിള്‍ ഓട്ടത്തിനിടെ ഒരു സംഘം അഭിജിത്തിനെ അക്രമിച്ചിരുന്നു. തലക്ക് മരപ്പലക കൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. നേരത്തെ ഒരു ഗാനമേള നടന്ന സ്ഥലത്തുണ്ടായ പ്രശ്‌നവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റ അഭിജിത്ത് പയ്യന്നൂരിലെ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിന് ശേഷം എല്ലാവരും പിരിഞ്ഞു പോവുകയും ചെയ്തു. അതിനിടയാണ് അഭിജിത്തിനെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി. മികച്ച ഫുട്‌ബോള്‍ താരമാണ് അഭിജിത്ത്.
അമ്മ: ചന്ദ്രമതി. സഹോദരി: സാന്ദ്ര.

Related Articles
Next Story
Share it