സ്റ്റാര്‍ട്ടിംഗ് തകരാറിനെ തുടര്‍ന്ന് ഗ്യാരേജില്‍ കയറ്റിവെച്ച കാറുമായി യുവാവ് കടന്നുകളഞ്ഞു; 10 മീറ്റര്‍ ദൂരം പിന്നിട്ടതോടെ വാഹനം ഓഫായി, കവര്‍ച്ചക്കാരന്‍ കുടുങ്ങി

ബന്തിയോട്: സ്റ്റാര്‍ട്ടിംഗ് തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി ഗ്യാരേജില്‍ കയറ്റിവെച്ച വാഹനം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി. 10 മീറ്റര്‍ ദൂരം പിന്നിട്ടതോടെ കാര്‍ ഓഫായി. ഇതോടെ കാറില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് പിടിയിലാവുകയും ചെയ്തു. ഇന്ന് രാവിലെ 10.45 മണിയോടെയാണ് സംഭവം. കാര്‍ സ്റ്റാര്‍ട്ടാക്കുന്നതില്‍ പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് ബന്തിയോട് ടൗണിലെ ഗ്യാരേജില്‍ അറ്റകുറ്റപ്പണിക്കായി ഉടമ കയറ്റിവെച്ചതായിരുന്നു. ഇതിനിടെ ഒരു യുവാവ് അവിടെയെത്തി ചുറ്റിപ്പറ്റി നടക്കുകയും കാറില്‍ താക്കോല്‍ കാണുകയും ചെയ്തു. തുടര്‍ന്ന് യുവാവ് കാറില്‍ കയറി […]

ബന്തിയോട്: സ്റ്റാര്‍ട്ടിംഗ് തകരാറിനെ തുടര്‍ന്ന് അറ്റകുറ്റപ്പണിക്കായി ഗ്യാരേജില്‍ കയറ്റിവെച്ച വാഹനം കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി. 10 മീറ്റര്‍ ദൂരം പിന്നിട്ടതോടെ കാര്‍ ഓഫായി. ഇതോടെ കാറില്‍ നിന്ന് ഇറങ്ങിയോടിയ യുവാവ് പിടിയിലാവുകയും ചെയ്തു. ഇന്ന് രാവിലെ 10.45 മണിയോടെയാണ് സംഭവം. കാര്‍ സ്റ്റാര്‍ട്ടാക്കുന്നതില്‍ പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് ബന്തിയോട് ടൗണിലെ ഗ്യാരേജില്‍ അറ്റകുറ്റപ്പണിക്കായി ഉടമ കയറ്റിവെച്ചതായിരുന്നു. ഇതിനിടെ ഒരു യുവാവ് അവിടെയെത്തി ചുറ്റിപ്പറ്റി നടക്കുകയും കാറില്‍ താക്കോല്‍ കാണുകയും ചെയ്തു. തുടര്‍ന്ന് യുവാവ് കാറില്‍ കയറി കടന്നുകളഞ്ഞു. 10 മീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ കാര്‍ താനെ നിന്നു. എത്ര ശ്രമിച്ചിട്ടും കാര്‍ സ്റ്റാര്‍ട്ടായില്ല. ഇതുകണ്ട് ആളുകള്‍ ഓടിക്കൂടിയതോടെ യുവാവ് കാറിന്റെ ഡോര്‍ തുറന്ന് ഓടി കുന്നിന്‍ മുകളിലേക്ക് കയറി. ഗ്യാരേജ് ഉടമയും നാട്ടുകാരും യുവാവിനെ പിന്തുടര്‍ന്ന് പിടികൂടുകയും കുമ്പള പൊലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.

Related Articles
Next Story
Share it