അശ്രദ്ധമായി സ്‌കൂട്ടറോടിച്ച യുവാവ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാഞ്ഞങ്ങാട്: ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും ലംഘിച്ച് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ ഓടിച്ചയാള്‍ മരണ മുഖത്തുനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അശ്രദ്ധമായ യുവാവിന്റെ സ്‌കൂട്ടര്‍ യാത്രയും ബസില്‍ തട്ടി വീഴുന്നതും വീഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഏതാനും ദിവസം മുമ്പ് ദേശീയപാതയില്‍ പൊയിനാച്ചിയിലാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. ബസിനടിയില്‍പെട്ടു പെട്ടില്ല എന്ന അവസ്ഥയിലാണ് സ്‌കൂട്ടര്‍ തട്ടി തെറിച്ചു വീഴുന്നത്. പോക്കറ്റ് റോഡില്‍ നിന്ന് കടന്നു വന്ന യുവാവ് ഒരു സൂചനയും നല്‍കാതെ കുറുകെ പോകുന്ന വാഹനങ്ങളെ […]

കാഞ്ഞങ്ങാട്: ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും ലംഘിച്ച് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിച്ച സ്‌കൂട്ടര്‍ ഓടിച്ചയാള്‍ മരണ മുഖത്തുനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അശ്രദ്ധമായ യുവാവിന്റെ സ്‌കൂട്ടര്‍ യാത്രയും ബസില്‍ തട്ടി വീഴുന്നതും വീഡിയോ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഏതാനും ദിവസം മുമ്പ് ദേശീയപാതയില്‍ പൊയിനാച്ചിയിലാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. ബസിനടിയില്‍പെട്ടു പെട്ടില്ല എന്ന അവസ്ഥയിലാണ് സ്‌കൂട്ടര്‍ തട്ടി തെറിച്ചു വീഴുന്നത്. പോക്കറ്റ് റോഡില്‍ നിന്ന് കടന്നു വന്ന യുവാവ് ഒരു സൂചനയും നല്‍കാതെ കുറുകെ പോകുന്ന വാഹനങ്ങളെ വെട്ടിച്ച് മുന്നോട്ടു നീങ്ങുന്നതിനിടെയാണ് സ്വകാര്യ ബസിന്റെ മുന്നിലേക്കെത്തിയത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. ബസില്‍ തട്ടിയ സ്‌കൂട്ടര്‍ ബസിന് മുന്നിലേക്ക് തന്നെ തെറിച്ചുവീണു. യുവാവ് ബസിനടിയില്‍ പെടാതെ ഒരു വശത്തേക്കാണ് തെറിച്ചു വീണത്.

Related Articles
Next Story
Share it