ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി നാട്ടിലേക്ക് തിരിച്ച യുവാവിനെ കാണാതായി
ബദിയടുക്ക: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി നാട്ടിലേക്ക് തിരിച്ച യുവാവിനെ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് കാണാതായി. വിദ്യാഗിരി മുനിയൂരിലെ മുഹമ്മദ് സിദ്ധിഖി(28)നെയാണ് കാണാതായത്. ഗള്‍ഫിലായിരുന്ന മുഹമ്മദ് സിദ്ധിഖ് ഈമാസം 25ന് നാട്ടിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ദിവസം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ മുഹമ്മദ് സിദ്ധീഖ് വീട്ടിലെത്തിയില്ല. അന്വേഷിച്ചപ്പോള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. അതേസമയം 25ന് രാത്രി സിദ്ധീഖിനെ അന്വേഷിച്ച് ഒരു സംഘം വീട്ടിലെത്തിയിരുന്നു. സിദ്ധീഖ് കോഴിക്കോട്ടെത്തിയ ശേഷം അവിടെ നിന്നും മുങ്ങിയതാണോ അതല്ല തട്ടിക്കൊണ്ടുപോയതാണോ […]

ബദിയടുക്ക: ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണവുമായി നാട്ടിലേക്ക് തിരിച്ച യുവാവിനെ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന് കാണാതായി. വിദ്യാഗിരി മുനിയൂരിലെ മുഹമ്മദ് സിദ്ധിഖി(28)നെയാണ് കാണാതായത്. ഗള്‍ഫിലായിരുന്ന മുഹമ്മദ് സിദ്ധിഖ് ഈമാസം 25ന് നാട്ടിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ദിവസം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ മുഹമ്മദ് സിദ്ധീഖ് വീട്ടിലെത്തിയില്ല. അന്വേഷിച്ചപ്പോള്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. അതേസമയം 25ന് രാത്രി സിദ്ധീഖിനെ അന്വേഷിച്ച് ഒരു സംഘം വീട്ടിലെത്തിയിരുന്നു. സിദ്ധീഖ് കോഴിക്കോട്ടെത്തിയ ശേഷം അവിടെ നിന്നും മുങ്ങിയതാണോ അതല്ല തട്ടിക്കൊണ്ടുപോയതാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. പിതാവ് യൂസഫ് നല്‍കിയ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.