ഉത്സവത്തിന് പോയി മടങ്ങിയ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഉത്സവത്തിന് പോയി മടങ്ങിയ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി കല്ലിങ്കാല്‍ പൊയ്യക്കരയിലെ പാടിയില്‍ വീട്ടില്‍ ഷൈജു (34) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ചാമുണ്ഡിക്കുന്ന് ക്ഷേത്രത്തിന് പിറകുവശത്തെ ട്രാക്കിനരികിലാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രി ചേറ്റുകുണ്ട് കടപ്പുറത്തെ ഒറ്റക്കോല ഉത്സവം കാണാന്‍ പോയതായിരുന്നു. തിരിച്ചു വരുമ്പോള്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്ന് സംശയിക്കുന്നു. ടൈല്‍സ് ജോലി ചെയ്തു വരികയായിരുന്നു. ശശി-ലീല ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷൈമ, ഷൈനി.

Related Articles
Next Story
Share it