തോക്കിന്‍ തിര പിടികൂടുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: തോക്കിന്‍ തിരയും അനുബന്ധ സാമഗ്രികളും പിടികൂടുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ ഹയാസ് (29) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മൊര്‍ത്തണയില്‍ ഹയാസ്് ചുറ്റി തിരിയുന്നതായുള്ള വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ. സന്തോഷ് കുമാറും സംഘവും എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം 16ന് രാത്രി ഉപ്പളയില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ പൊലീസ് ഓട്ടോ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് തോക്കിന്‍ തിരയും സാമഗ്രികളും കണ്ടെത്തിയത്. ഓട്ടോയില്‍ ഉണ്ടായിരുന്ന […]

മഞ്ചേശ്വരം: തോക്കിന്‍ തിരയും അനുബന്ധ സാമഗ്രികളും പിടികൂടുന്നതിനിടെ പൊലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പളയിലെ ഹയാസ് (29) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മൊര്‍ത്തണയില്‍ ഹയാസ്് ചുറ്റി തിരിയുന്നതായുള്ള വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ. സന്തോഷ് കുമാറും സംഘവും എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസം 16ന് രാത്രി ഉപ്പളയില്‍ ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ പൊലീസ് ഓട്ടോ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് തോക്കിന്‍ തിരയും സാമഗ്രികളും കണ്ടെത്തിയത്. ഓട്ടോയില്‍ ഉണ്ടായിരുന്ന ഉപ്പള മജ്ജലിലെ മുഹമ്മദ് ഹനീഫ, റഹീസ് എന്നിവരെ പിടികൂടുകയും ഫയാസിനെ ജീപ്പില്‍ കയറ്റുന്നതിനിടെ ഹയാസും നാട്ടുകാരനായ റിയാസും ചേര്‍ന്ന് പൊലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും പിടികൂടുന്നതിനിടെ പൊലീസിനെ തള്ളി മാറ്റി ഇരുവരും ഓടി രക്ഷപ്പെടുകയുമായിരുന്നു. റിയാസിനെ പിന്തുടര്‍ന്ന് പിടികൂടിയിരുന്നു. റിയാസിനും ഹയാസിനുമെതിരെ പൊലീസിനെ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തത്. തോക്ക് ഇതുവരെ കണ്ടെത്താനായില്ല. തുടര്‍ അന്വേഷണത്തിന് ഹയാസിനെ ചോദ്യം ചെയ്യാന്‍ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it