കാപ്പ ചുമത്തിയതിന് പിന്നാലെ ബംഗളൂരുവിലേക്ക് മുങ്ങിയ യുവാവ് പിടിയില്‍
കാഞ്ഞങ്ങാട്: കാപ്പ ചുമത്തിയതിന് പിന്നാലെ ബംഗളൂരുവിലേക്ക് മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ വലിയപറമ്പ പാറക്കടവത്ത് ഹൗസില്‍ പി.കെ നസീറിനെ(38) കാഞ്ഞങ്ങാട് ഡി. വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ജില്ലാകലക്ടര്‍ കെ. ഇമ്പശേഖറാണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര, തിരൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ സംഘം ചേര്‍ന്ന് കവര്‍ച്ച, പിടിച്ചുപറി, നരഹത്യ, മദ്യവില്‍പ്പന, […]

കാഞ്ഞങ്ങാട്: കാപ്പ ചുമത്തിയതിന് പിന്നാലെ ബംഗളൂരുവിലേക്ക് മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളില്‍ പ്രതിയായ വലിയപറമ്പ പാറക്കടവത്ത് ഹൗസില്‍ പി.കെ നസീറിനെ(38) കാഞ്ഞങ്ങാട് ഡി. വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ജില്ലാകലക്ടര്‍ കെ. ഇമ്പശേഖറാണ് കാപ്പ പ്രകാരം അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര, തിരൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ സംഘം ചേര്‍ന്ന് കവര്‍ച്ച, പിടിച്ചുപറി, നരഹത്യ, മദ്യവില്‍പ്പന, അടിപിടി, വഞ്ചന, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയാണ്. പൊലീസ് സംഘത്തില്‍ അബുബക്കര്‍ കല്ലായി, ജിനേഷ്, രാജേഷ് മാണിയാട്ട്, ശിവകുമാര്‍ എന്നിവരുമുണ്ടായിരുന്നു.