ജോലി വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ പരസ്യത്തില്‍ വിശ്വസിച്ച് അപേക്ഷ നല്‍കിയ യുവാവിന്റെ ഒരു ലക്ഷം രൂപ തട്ടി

ആദൂര്‍: കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ പരസ്യത്തില്‍ വിശ്വസിച്ച് അപേക്ഷ നല്‍കിയ യുവാവിന്റെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു.ദേലമ്പാടി മയ്യളയിലെ റഷീദ് മന്‍സിലില്‍ മുഹമ്മദ് റഷീദിന്റെ പണമാണ് നഷ്ടമായത്. 2023 മാര്‍ച്ച് 9 മുതല്‍ 19 വരെയുള്ള കാലയളവില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഓര്‍ഡിനറി സീമാന്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യം മുഹമ്മദ് റഷീദിന്റെ ഫേസ്ബുക്ക് പോജില്‍ വന്നിരുന്നു. ഇതിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അപേക്ഷ വാട്‌സ്ആപ്പ് മുഖാന്തരം നല്‍കണമെന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്ന് വാട്‌സ്ആപ്പില്‍ അപേക്ഷ […]

ആദൂര്‍: കപ്പലില്‍ ജോലി വാഗ്ദാനം ചെയ്തുള്ള ഓണ്‍ലൈന്‍ പരസ്യത്തില്‍ വിശ്വസിച്ച് അപേക്ഷ നല്‍കിയ യുവാവിന്റെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു.
ദേലമ്പാടി മയ്യളയിലെ റഷീദ് മന്‍സിലില്‍ മുഹമ്മദ് റഷീദിന്റെ പണമാണ് നഷ്ടമായത്. 2023 മാര്‍ച്ച് 9 മുതല്‍ 19 വരെയുള്ള കാലയളവില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഓര്‍ഡിനറി സീമാന്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യം മുഹമ്മദ് റഷീദിന്റെ ഫേസ്ബുക്ക് പോജില്‍ വന്നിരുന്നു. ഇതിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ അപേക്ഷ വാട്‌സ്ആപ്പ് മുഖാന്തരം നല്‍കണമെന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്ന് വാട്‌സ്ആപ്പില്‍ അപേക്ഷ നല്‍കി. ഇതോടെ മുഹമ്മദ് റഷീദിന് വാട്‌സ്ആപ്പിലേക്ക് അപ്പോയ്‌മെന്റ് ഓര്‍ഡര്‍ ലഭിച്ചു. തുടര്‍ നടപടി ക്രമങ്ങള്‍ക്കായി പണം അയച്ചുകൊടുക്കാന്‍ രണ്ട് അക്കൗണ്ട് നമ്പറുകളും വാട്‌സ്ആപ്പില്‍ വന്നു. ആദ്യം ഒരു അക്കൗണ്ട് നമ്പറിലേക്ക് ഗൂഗിള്‍പേ വഴി 50,000 രൂപയും മറ്റൊരു അക്കൗണ്ട് നമ്പറിലേക്ക് ഫോണ്‍പേ വഴി 50,000 രൂപയും അയച്ചുകൊടുത്തു. എന്നാല്‍ പിന്നീട് ജോലി സംബന്ധിച്ച് യാതൊരു അറിയിപ്പും യുവാവിന് ലഭിച്ചില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ഇതോടെ താന്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ യുവാവ് ആദൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Related Articles
Next Story
Share it