ചാറ്റല്‍ മഴയില്‍ ബൈക്ക് തെന്നി റോഡില്‍ തെറിച്ചുവീണ യുവാവ് ടാങ്കര്‍ലോറി തലയില്‍ കയറി മരിച്ചു

കാഞ്ഞങ്ങാട്: ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമാക്കിയത് ചാറ്റല്‍മഴയില്‍ ബൈക്ക് തെന്നിയത്. ഇന്നലെ വൈകിട്ട് ആറരയോടെ ദേശീയപാതയില്‍ പടന്നക്കാട് മേല്‍പ്പാലത്തിലാണ് അപകടം. അരയി പുത്തങ്കൈയിലെ നിര്‍മാണ തൊഴിലാളി സജീവന്റെ മകന്‍ ബി.കെ സജിത്ത് (20) ആണ് മരിച്ചത്. ടൈല്‍സ് ജോലികഴിഞ്ഞ് കൊവ്വല്‍ സ്റ്റോറിലെ ചന്ദ്രനൊപ്പം മടങ്ങുമ്പോഴാണ് അപകടം. ചാറ്റല്‍ മഴയില്‍ ബൈക്ക് തെന്നിയപ്പോള്‍ സജിത്ത് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ചന്ദ്രന്‍ റോഡിന്റെ വശത്തേക്ക് തെറിച്ചുവീണതിനാല്‍ അപകടത്തില്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ ലോറി […]

കാഞ്ഞങ്ങാട്: ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ട യുവാവിന്റെ ദാരുണാന്ത്യത്തിന് കാരണമാക്കിയത് ചാറ്റല്‍മഴയില്‍ ബൈക്ക് തെന്നിയത്. ഇന്നലെ വൈകിട്ട് ആറരയോടെ ദേശീയപാതയില്‍ പടന്നക്കാട് മേല്‍പ്പാലത്തിലാണ് അപകടം. അരയി പുത്തങ്കൈയിലെ നിര്‍മാണ തൊഴിലാളി സജീവന്റെ മകന്‍ ബി.കെ സജിത്ത് (20) ആണ് മരിച്ചത്. ടൈല്‍സ് ജോലികഴിഞ്ഞ് കൊവ്വല്‍ സ്റ്റോറിലെ ചന്ദ്രനൊപ്പം മടങ്ങുമ്പോഴാണ് അപകടം. ചാറ്റല്‍ മഴയില്‍ ബൈക്ക് തെന്നിയപ്പോള്‍ സജിത്ത് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ചന്ദ്രന്‍ റോഡിന്റെ വശത്തേക്ക് തെറിച്ചുവീണതിനാല്‍ അപകടത്തില്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ ലോറി സജിത്തിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ സജിത്ത് മരിച്ചു. റാണിയാണ് അമ്മ. സഹോദരങ്ങള്‍: സഞ്ജു, റിമ.

Related Articles
Next Story
Share it