കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടില്‍ പാഞ്ഞുകയറി യുവാവിനെ കൊന്നു

മാനന്തവാടി: വയനാട് പാലമടയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് പാഞ്ഞുകയറി യുവാവിനെ കൊലപ്പെടുത്തി. ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജി (42) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 7.30 ഓടെ മാനന്തവാടി പാലമട ചാലിഗദ്ധയിലാണ് സംഭവം. വീടിന്റെ മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസമേഖലയിലെത്തി ഒരാളുടെ ജീവന്‍ കവര്‍ന്നത്. മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം […]

മാനന്തവാടി: വയനാട് പാലമടയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് പാഞ്ഞുകയറി യുവാവിനെ കൊലപ്പെടുത്തി. ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജി (42) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 7.30 ഓടെ മാനന്തവാടി പാലമട ചാലിഗദ്ധയിലാണ് സംഭവം. വീടിന്റെ മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ജനവാസമേഖലയിലെത്തി ഒരാളുടെ ജീവന്‍ കവര്‍ന്നത്. മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്.
കഴിഞ്ഞ നാലുദിവസമായി ഈ ആന വയനാടന്‍ കാടുകളിലും ജനവാസമേഖലകളിലുമുണ്ട്. കേരള വനംവകുപ്പ് ആനയുടെ സഞ്ചാരപഥം നിരീക്ഷിച്ചുവരുന്നതിനിടെയാണ് കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും പായിക്കണ്ടത്തില്‍ ജോമോന്റെ വീടിന്റെ മതിലും കാട്ടാന തകര്‍ത്തു. കാട്ടാന ജനവാസമേഖലയോടു ചേര്‍ന്നു നിലയുറപ്പിച്ചിരിക്കുകയാണ്.
അജിയുടെ മരണത്തിനു പിന്നാലെ വനപാലകര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. ആസ്പത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റാന്‍ സമ്മതിക്കാതെ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മാനന്തവാടി ടൗണില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
വളരെയേറെ ഉല്‍ക്കണ്ഠ ഉണ്ടാക്കുന്ന വാര്‍ത്തകളാണ് വയനാട്ടില്‍ നിന്ന് വരുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. ആനയെ കാട്ടിലേക്ക് തിരിച്ച് അയക്കാനുള്ള ശ്രമം തുടരുകയാണെന്നും വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങല്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ ദൗത്യ സംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കും. മയക്കുവെടി വെക്കുന്നത് അവസാന ശ്രമം മാത്രമാണ്.
കൂടുതല്‍ ആളപായം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

Related Articles
Next Story
Share it