ദേശീയപാതാ നിര്‍മ്മാണത്തിനെടുത്ത കുഴിയില്‍ സ്‌കൂട്ടര്‍ വീണ് യുവാവിന് പരിക്ക്

കാസര്‍കോട്: ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എടുത്ത കുഴികളില്‍ വീണുള്ള അപകടം തുടര്‍ക്കഥയാവുന്നു. ഇന്നലെ മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ദേശീയപാതയോരത്ത് നിര്‍മ്മിക്കുന്ന കൂറ്റന്‍ മതിലിനും സര്‍വ്വീസ് റോഡിനുമിടയിലെ പത്തടിയോളം താഴ്ച്ചയുള്ള കുഴിയിലേക്കാണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. മതില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരുമ്പ് കമ്പികള്‍ പുറത്തേക്ക് തള്ളിയ നിലയില്‍ ഉണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് യാത്രക്കാരന്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്.ദേശീയപാതയില്‍ പലേയിടത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവൃത്തിയെന്നും ആക്ഷേപമുണ്ട്. അതേസമയം ദേശീയപാതയോരത്തെ തെരുവ് […]

കാസര്‍കോട്: ദേശീയപാതാ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എടുത്ത കുഴികളില്‍ വീണുള്ള അപകടം തുടര്‍ക്കഥയാവുന്നു. ഇന്നലെ മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. ദേശീയപാതയോരത്ത് നിര്‍മ്മിക്കുന്ന കൂറ്റന്‍ മതിലിനും സര്‍വ്വീസ് റോഡിനുമിടയിലെ പത്തടിയോളം താഴ്ച്ചയുള്ള കുഴിയിലേക്കാണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. മതില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഇരുമ്പ് കമ്പികള്‍ പുറത്തേക്ക് തള്ളിയ നിലയില്‍ ഉണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് യാത്രക്കാരന്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടത്.
ദേശീയപാതയില്‍ പലേയിടത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പ്രവൃത്തിയെന്നും ആക്ഷേപമുണ്ട്. അതേസമയം ദേശീയപാതയോരത്തെ തെരുവ് വിളക്കുകള്‍ നീക്കം ചെയ്തതിനാല്‍ രാത്രി കാലങ്ങളില്‍ അപകടം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്.

Related Articles
Next Story
Share it