മേല്‍പ്പറമ്പ്: യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പൊയിനാച്ചി മൊട്ടയിലെ നാരായണന്റെ മകന് വിനോദിനെ(36)യാണ് ഇന്നലെ രാത്രി കളനാട് ഓവര്‍ ബ്രിഡ്ജിന് താഴെ റെയില്‍ പാളത്തില്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: ജാനകി. സഹോദരങ്ങള്‍: പ്രമോദ് കുമാര്‍, വിനീത.