10 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: സംസ്ഥാനത്തക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെ 10 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. 196 ഗ്രാം എം.ഡി.എം.എയുമായി കൂവാറ്റി സ്വദേശി വി. രഞ്ജിത്ത് (35) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരു -തിരുവനന്തപുരം ട്രെയിനില്‍ നിന്നുമിറങ്ങി വന്നതായിരുന്നു.ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. നീലേശ്വരം മുതല്‍ എറണാകുളം വരെയുള്ള കേന്ദ്രങ്ങളിലേക്ക് രഞ്ജിത്താണ് മയക്കുമരുന്നെത്തിക്കുന്നതെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ നിരീക്ഷിച്ചു വരികയായിരുന്നു. സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വിനോജിന്റെ […]

കാഞ്ഞങ്ങാട്: സംസ്ഥാനത്തക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെ 10 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. 196 ഗ്രാം എം.ഡി.എം.എയുമായി കൂവാറ്റി സ്വദേശി വി. രഞ്ജിത്ത് (35) ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. മംഗളൂരു -തിരുവനന്തപുരം ട്രെയിനില്‍ നിന്നുമിറങ്ങി വന്നതായിരുന്നു.ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. നീലേശ്വരം മുതല്‍ എറണാകുളം വരെയുള്ള കേന്ദ്രങ്ങളിലേക്ക് രഞ്ജിത്താണ് മയക്കുമരുന്നെത്തിക്കുന്നതെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ നിരീക്ഷിച്ചു വരികയായിരുന്നു. സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ വിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വേട്ട നടത്തിയത്.