വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതലയുള്ള ടോണി എസ് ഐസക്കും സംഘവും മഞ്ചേശ്വരം തലപ്പാടിയില്‍ നടത്തിയ പരിശോധനയില്‍ 4.90 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. മംഗളൂരു ദേര്‍ളക്കട്ടയില്‍ താമസിക്കുന്ന മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്.കഞ്ചാവ്, എം.ഡി.എം.എ കടത്ത് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കയാണ്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവെന്റീവ് ഓഫീസര്‍ അഷ്‌റഫ് സി.കെ, സിവില്‍ എകസൈസ് ഓഫീസര്‍മാരയ സാജന്‍. എ, […]

കാസര്‍കോട്: കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചുമതലയുള്ള ടോണി എസ് ഐസക്കും സംഘവും മഞ്ചേശ്വരം തലപ്പാടിയില്‍ നടത്തിയ പരിശോധനയില്‍ 4.90 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിലായി. മംഗളൂരു ദേര്‍ളക്കട്ടയില്‍ താമസിക്കുന്ന മുഹമ്മദ് മുസ്തഫയാണ് അറസ്റ്റിലായത്.
കഞ്ചാവ്, എം.ഡി.എം.എ കടത്ത് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരിക്കയാണ്.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. പ്രിവെന്റീവ് ഓഫീസര്‍ അഷ്‌റഫ് സി.കെ, സിവില്‍ എകസൈസ് ഓഫീസര്‍മാരയ സാജന്‍. എ, പ്രജിത്ത് കെ.ആര്‍, മഞ്ചുനാഥ്. വി, നിഷാദ്. പി, സതീശന്‍. കെ, നാസറുദ്ദീന്‍ എ.കെ, വനിത സിവില്‍ എക്‌സൈസ് ഓഫീസമാരായ കൃഷ്ണപ്രിയ എം. വി, മെയ്‌മോള്‍ ജോണ്‍, കാസര്‍കോട് സര്‍ക്കിളിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രഭാകരന്‍, എം.എ കുമ്പള റെയ്ഞ്ച്പ്രിവന്റീവ് ഓഫീസര്‍ സുധീന്ദ്രന്‍ എം.വി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ജിതിന്‍ പി.വി, എക്‌സൈസ് ഡ്രൈവര്‍ വിജയന്‍ പി.എസ് എന്നിവര്‍ തലപ്പാടിയിലെ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it