കാസര്‍കോട്: 320 ഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പളയിലെ കെ. അഹമ്മദ് ഷെരീഫിനെ(35)യാണ് കാസര്‍കോട് എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ നിന്ന് ഇന്നലെ രാത്രിയാണ് കഞ്ചാവുമായി അഹമ്മദ് ഷെരീഫിനെ പിടികൂടിയത്.