കാറില്‍ കടത്തിയ 303 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍

ഹൊസങ്കടി: ഓണാഘോഷം മുന്‍നിര്‍ത്തി കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ മദ്യം ഒഴുകുന്നു. മദ്യക്കടത്ത് സംഘത്തെ പിടികൂടാന്‍ മഞ്ചേശ്വരം എക്‌സൈസ് ശക്തമായി രംഗത്തിറങ്ങി.മാരുതി കാറില്‍ കടത്തിയ 303 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പനയാല്‍ ബങ്കാരു ഹൗസില്‍ താമസിക്കുന്ന ഭരത്‌രാജിനെ(30)യാണ് അറസ്റ്റ് ചെയ്തത്.വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘം കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളില്‍ സൂക്ഷിച്ച 303 ലിറ്റര്‍ മദ്യം കണ്ടെത്തുകയായിരുന്നു.കാറും […]

ഹൊസങ്കടി: ഓണാഘോഷം മുന്‍നിര്‍ത്തി കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ മദ്യം ഒഴുകുന്നു. മദ്യക്കടത്ത് സംഘത്തെ പിടികൂടാന്‍ മഞ്ചേശ്വരം എക്‌സൈസ് ശക്തമായി രംഗത്തിറങ്ങി.
മാരുതി കാറില്‍ കടത്തിയ 303 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പനയാല്‍ ബങ്കാരു ഹൗസില്‍ താമസിക്കുന്ന ഭരത്‌രാജിനെ(30)യാണ് അറസ്റ്റ് ചെയ്തത്.
വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘം കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളില്‍ സൂക്ഷിച്ച 303 ലിറ്റര്‍ മദ്യം കണ്ടെത്തുകയായിരുന്നു.
കാറും മദ്യവും കസ്റ്റഡിയിലെടുത്ത എക്‌സൈസ് ഭരത്‌രാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്ന് മാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ മദ്യമാണ് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ പരിശോധനക്കിടെ മഞ്ചേശ്വരം എക്‌സൈസ് പിടികൂടിയത്. നാലുദിവസം മുമ്പ് ഇതേസ്ഥലത്ത് വെച്ച് കാറില്‍ കടത്തുകയായിരുന്ന 72 ലിറ്റര്‍ മദ്യവും 24,500 രൂപയും പിടികൂടുകയും ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഓണം സ്‌പെഷ്യല്‍ ഡ്രൈവിംഗിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കിയതായി എക്‌സൈസ് പറഞ്ഞു.
കര്‍ണാടകയില്‍ നിന്ന് ഏറ്റവും വില കുറഞ്ഞ മദ്യം കൊണ്ട് വന്ന് വലിയ തുകയ്ക്കാണ് വില്‍പ്പന നടത്തുന്നത്. കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളായ ബായാര്‍, പൈവളിഗെ, മുളിഗദെ, ചേവാര്‍ തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് കാസര്‍കോട്ടേക്ക് വന്‍തോതില്‍ മദ്യം കടത്തുന്നതെന്ന് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ പരിശോധന ശക്തമാക്കും.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. യൂനസ്, പ്രിവന്റീവ് ഓഫീസര്‍ വി. സജീവ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. രാമ, കെ. ബിനൂപ്, അഖിലേഷ്, വി.ബി ഷബിത്‌ലാല്‍, ഡ്രൈവര്‍ കെ. സത്യന്‍ എന്നിവരാണ് കാറില്‍ കടത്തിയ 303 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടിയത്.

Related Articles
Next Story
Share it